Flash News

നാഷന്‍സ് ലീഗില്‍ ഇന്ന് പോളണ്ടിനെതിരേ അസൂറിപ്പട

നാഷന്‍സ് ലീഗില്‍ ഇന്ന് പോളണ്ടിനെതിരേ അസൂറിപ്പട
X
ബോളോഗ്ന: ലോകകപ്പിലേക്ക് യോഗ്യത നേടാന്‍ കഴിയാതിരുന്ന ഇറ്റലിയും ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പോരാട്ടം അവസാനിച്ച പോളണ്ടും ഇന്ന് യുവേഫ നാഷന്‍സ് കപ്പില്‍ ഏറ്റുമുട്ടുന്നു.
റഷ്യന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്വീഡനോട് തോറ്റ് ഗാലറിയിലിരുന്ന് കളി കാണേണ്ടിവന്ന ഇറ്റലി മികച്ചൊരു തുടക്കമാണ് ഇന്നത്തെ പോളണ്ടുമായുള്ള മല്‍സരത്തില്‍ പ്രതീക്ഷിക്കുന്നത്. ലോകകിരീടം ചൂടിയവരെന്ന ഖ്യാതിയുള്ള ഇറ്റലിക്ക് പോളണ്ട് നിഷ്പ്രഭമെന്നാണ് താരങ്ങളുടെയും കോച്ചിന്റെയും അഭിപ്രായം. എന്നാല്‍ മാന്‍ചിനിയുടെ കീഴില്‍ അധികമൊന്നും മല്‍സരങ്ങള്‍ കളിച്ചിട്ടില്ലാത്ത ഇറ്റലി താരങ്ങള്‍ക്ക് ഇന്നത്തെ മല്‍സരം സമ്മര്‍ദ്ദം ന്ല്‍കുന്നതായിരിക്കും. ഫോം നിലനിര്‍ത്താന്‍ സാധിക്കാത്ത ടീമെന്ന വിശേഷണം മാറ്റാനും ഇന്നത്തെ മല്‍സരം വിജയിക്കണം. മികച്ച ഫോമിലായിരുന്ന ബാലേറ്റൊലിയുടെ പ്രഭയ്ക്ക് മങ്ങലേറ്റതൊക്കെ മല്‍സരത്തെ കാര്യമായി ബാധിക്കുമെന്നുറപ്പാണ്.
എങ്കിലും പോളണ്ടുമായി നേര്‍ക്കുനേര്‍ നടന്നിട്ടുള്ള മല്‍സരത്തില്‍ 2006 ലോകകപ്പ് ജേതാക്കള്‍ക്കു തന്നെയാണ് ആധിപത്യം. കോച്ച് റൊബര്‍ട്ടോ മാന്‍ചിനിയുടെ കീഴില്‍ അസൂറിപ്പടയ്ക്ക് തങ്ങളുടെ പോയ്മറഞ്ഞ ആധിപത്യം തിരിച്ചുപിടിക്കാന്‍ സാധിക്കുമോയെന്നതാണ് റെനാറ്റോ ദല്ലാറ സ്‌റ്റേഡിയത്തില്‍ ഇന്ന് ഫുട്‌ബോള്‍ ആരാധകരെ കാത്തിരിക്കുന്നത്്. മാന്‍ചിനി കോച്ചായതിനുശേഷമുള്ള ദേശീയടീമിന്റെ ആദ്യമല്‍സരം കൂടിയാണ് ഇന്നത്തെ പോളണ്ട് മല്‍സരം. കളിയില്‍ കേമന്‍മാരല്ലെങ്കിലും ലോകകപ്പില്‍ കളിക്കളത്തിലിറങ്ങിയെന്നത് പോളണ്ടിന് സംബന്ധിച്ച് വലിയ കാര്യമാണ്. കളികണക്കുകകളില്‍ ഇറ്റലിയാണ് മുന്നില്‍. മുന്ന് കളികളില്‍ ജയവും രണ്ടെണ്ണത്തില്‍ തോല്‍വിയും ഏറ്റുവാങ്ങിയിട്ടുണ്ട്. അതേസമയം, ഇറ്റാലിയന്‍ ലീഗിലെ സിരി എയില്‍ കളിക്കുന്ന എട്ടു പോളണ്ട് താരങ്ങള്‍ ടീമിന് ആത്മവിശ്വാസമേകുന്നതാണെന്ന എടുത്തുപറയേണ്ടതാണ്. കോച്ച് ജേഴ്‌സിയുടെ അഭിപ്രായവും ഇതാണ്.
എന്നാല്‍ ഇറ്റലിയുടെ ഹോം ഗ്രൗണ്ടിന്റെ പിന്തുണ അസൂറികള്‍ക്കൊരു മുതല്‍ക്കൂട്ടാകും. കളി മികവ് ഇറ്റലി പുറത്തെടുക്കാന്‍ ശ്രമിച്ചാല്‍ പോളണ്ട് നിഷ്പ്രഭമാവും. ഇറ്റാലിയന്‍ കോച്ച് മാന്‍ചിനിയുടെ കീഴില്‍ താരങ്ങള്‍ക്ക് കാര്യമായ മല്‍സരങ്ങള്‍ ഇല്ലാതിരുന്നതും ആദ്യമല്‍സരമെന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ താരങ്ങളുടെ കഴിവില്‍ ശുഭപ്രതീക്ഷയിലാണ് ഇരു കോച്ചുമാരും.
Next Story

RELATED STORIES

Share it