|    Dec 17 Mon, 2018 1:06 pm
FLASH NEWS
Home   >  Sports  >  Football  >  

ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ലൈനപ്പായി: ബാഴ്‌സയ്ക്കും ലിവര്‍പൂളിനും ഗ്രൂപ്പ്ഘട്ടം കടുപ്പം

Published : 31st August 2018 | Posted By: jaleel mv


മൊണോക്കോ: യുവേഫ ചാംപ്യന്‍സ് ലീഗ് ലൈനപ്പായി. മൊണോക്കോയില്‍ അല്‍പസമയത്തിന് മുമ്പാണ് ഗ്രൂപ്പ് നിര്‍ണയം കഴിഞ്ഞത്. ഇതില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയ്ക്കും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ലിവര്‍പൂളിനും ആദ്യ റൗണ്ട് കടക്കണമെങ്കില്‍ മരണക്കൡപുറത്തെടുക്കേണ്ടി വരും. എന്നാല്‍ നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡിനും യുവേഫ സൂപ്പര്‍ കപ് ചാംപ്യന്‍മാരായ അത്‌ലറ്റികോ മാഡ്രിഡിനും ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനും പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും ആദ്യ ഘട്ടത്തില്‍ കാര്യമായി വിയര്‍ക്കേണ്ടതില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസും മാഞ്ചസ്റ്റര്‍ യുനൈറ്റഡും വലന്‍സിയയും ഒരേ ഗ്രൂപ്പിലാണെന്നതാണ് ഈ സീസണിലെ ഗ്രൂപ്പ് ഘട്ടത്തിന്റെ മറ്റൊരു പ്രത്യേകത.

ഗ്രൂപ്് ഘട്ടം ഇങ്ങനെ:

ഗ്രൂപ്പ് എ: അത്‌ലറ്റികോ മാഡ്രിഡ്,ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, മൊണാക്കോ, ക്ലബ് ബ്രഗ്.
ഗ്രൂപ്പ് ബി: ബാഴ്‌സലോണ, ടോട്ടന്‍ഹാം, ഇന്റര്‍മിലാന്‍, പിഎസ്‌വി
സി ഗ്രൂപ്പ്: പിഎസ്ജി, ലിവര്‍പൂള്‍, നപ്പോളി, ക്രവേണ സ്വെസ്ഡ.
ഗ്രൂപ്പ് ഡി: ലോക്കോമോട്ടീവ് മോസ്‌കോ, എഫ് സി പോര്‍ട്ടോ, ഷാല്‍ക്കേ, ഗാലറ്റാസറേ.
ഗ്രൂപ്പ് ഇ: ബയേണ്‍ മ്യൂണിക്, ബെന്‍ഫിക്ക, അയാക്‌സ്, എഇകെ ഏതന്‍സ്.
ഗ്രൂപ്പ് എഫ്: മാഞ്ചസ്റ്റര്‍ സിറ്റി, ഷക്തര്‍ ഡൊണേസ്‌ക്, ഒൡപിക് ലിയോണ്‍, ഹോഫെന്‍ഹീം.
ഗ്രൂപ്പ് ജി: റയല്‍ മാഡ്രിഡ്, എഎസ് റോമ, സിഎസ്‌കെ മോസ്‌കോ, വിക്‌റ്റോറിയ പ്ലസന്‍.
ഗ്രൂപ്പ് എച്ച്: യുവന്റസ്, മാഞ്ചസ്റ്റര്‍ യുനൈ്റ്റഡ്, വലന്‍സിയ, യങ് ബോയ്‌സ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss