Flash News

അഭിമന്യുവിന്റെ കൊലയില്‍ യുഎപിഎ; നിയമോപദേശം തേടുമെന്ന് ഡിജിപി

അഭിമന്യുവിന്റെ കൊലയില്‍ യുഎപിഎ; നിയമോപദേശം തേടുമെന്ന് ഡിജിപി
X

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കേസില്‍ ഗൂഢാലോചനയുള്ളതായി സൂചനയുണ്ടെന്നും ബെഹ്‌റ പറഞ്ഞു.

അഭിമന്യുവിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് പോലിസ് വ്യക്തമാക്കി. പ്രധാന പ്രതിയെ വൈകാതെ കസ്റ്റഡിയിലെടുക്കാന്‍ സാധിക്കുമെന്നും പോലിസ് വ്യക്തമാക്കി. കേസില്‍ കൂടുതല്‍ പേരെ ഇന്ന് കസ്റ്റഡിയിലെടുത്തു. നേരത്തെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it