|    Dec 11 Tue, 2018 2:46 pm
FLASH NEWS
Home   >  News Today   >  

കേരളത്തിനു സഹായമായി നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ

Published : 24th August 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: പ്രളയക്കെടുതി സഹായമായി കേരളത്തിന് നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ. ധനസഹായം സംബന്ധിച്ചുള്ള വിലയിരുത്തല്‍ നടക്കുകയാണ്. ഇതിനായി യുഎഇയില്‍ ഒരു എമര്‍ജന്‍സി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബെന്ന അറിയിച്ചു.

ഈ കമ്മിറ്റി കേരളത്തിന് എന്തെല്ലാം സഹായങ്ങള്‍ വേണം എന്ന കാര്യത്തില്‍ കൂടിയാലോചന നടത്തുന്നുണ്ട്. ഇതല്ലാതെ ഔദ്യോഗികമായി ഒരു തുക തങ്ങള്‍ കേരളത്തിനായി പ്രഖ്യാപിച്ചിട്ടില്ലെന്നും അംബാസിഡര്‍ വ്യക്തമാക്കി.യുഎഇ 700 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തുക സ്വീകരിക്കാന്‍ കഴിയില്ലെന്ന വാര്‍ത്ത വിവാദമാകുകയും ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss