|    Dec 15 Sat, 2018 12:34 am
FLASH NEWS
Home   >  Kerala   >  

ചാവക്കാട് സ്വദേശികളായ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

Published : 3rd December 2018 | Posted By: afsal ph

ചാവക്കാട്: പെരിങ്ങോട്ടുകര താന്ന്യം പൊതുശ്മശാനത്തിനടുത്ത് കനോലി കനാലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചാവക്കാട് സ്വദേശികളും വലപ്പാട് മായ കോളേജിലെ ബികോം വിദ്യാര്‍ത്ഥികളുമായ കളത്തില്‍ ഗോപിയുടെ മകന്‍ ഗോവിന്ദ് (18), കളത്തില്‍ ശശിയുടെ മകന്‍ ഋഷികേഷ് (18) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടേയാണ് സംഭവം. രണ്ടു പേരുടേയും മൃതദേഹം കണ്ടെടുത്തു. എഴു വിദ്യാര്‍ഥികളാണ് കനാലില്‍ കുളിക്കാനിറങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss