|    Sep 21 Fri, 2018 1:38 am
FLASH NEWS
Home   >  Kerala   >  

കുമ്പസാര പീഡനം: രണ്ടു വൈദികര്‍ കൂടി കീഴടങ്ങി

Published : 13th August 2018 | Posted By: mtp rafeek

കൊല്ലം: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാല്‍സംംഗം ചെയ്ത കേസില്‍ രണ്ടു വൈദികര്‍ കൂടി കീഴടങ്ങി. കേസിലെ ഒന്നും നാലും പ്രതികളായ ജെയ്‌സ് ജോര്‍ജും എബ്രഹാം വര്‍ഗീസുമാണ് കീഴടങ്ങിയത്. ജെയ്‌സ് കെ ജോര്‍ജ് കൊല്ലം െ്രെകംബ്രാഞ്ച് ഓഫീസിലും എബ്രഹാം വര്‍ഗീസ് തിരുവല്ലയിലുമാണ് കീഴടങ്ങിയതെന്ന്് പോലിസ് അറിയിച്ചു.

വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളിയിരുന്നു. കേരള പൊലിസ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു വൈദികര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രിംകോടതിയിലെത്തിയത്. വൈദികര്‍ക്ക് കീഴടങ്ങാനുള്ള അവസാന ദിവസമായിരുന്നു ഇന്ന്.

തിരുവല്ലയില്‍ കീഴടങ്ങിയ വൈദികനായ ഒന്നാം പ്രതി എബ്രഹാം വര്‍ഗീസ് നാനൂറ് പ്രാവശ്യം ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത്. പതിനാറാം വയസു മുതല്‍ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്നും പരാതിയിലുണ്ട്. വീട്ടമ്മയുടെ വിവാഹശേഷവും വൈദികന്റെ പീഡനം തുടര്‍ന്നു. നേരത്തെ പീഡിപ്പിച്ചതു സംബബന്ധിച്ച കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീടുള്ള ലൈംഗിക അതിക്രമം.

കൗണ്‍സിലിംഗ് നല്‍കാനെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് ജെയ്‌സ് ജോര്‍ജിനെതിരായ ആരോപണം. പല തവണ ഭീഷണിപ്പെടുത്തി ഹോട്ടല്‍ ബില്‍ അടപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ഇതോടെ കേസില്‍ പ്രതികളായ നാലു പേരും കീഴടങ്ങി. നേരത്തെ കീഴടങ്ങിയ രണ്ടു പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss