|    Nov 14 Wed, 2018 1:33 am
FLASH NEWS

ആന്ധ്രയില്‍ നടന്ന വാഹനാപകടത്തില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു

Published : 5th August 2018 | Posted By: mtp rafeek

അപകടത്തില്‍ മരിച്ച മനാഫ്‌

പരപ്പനങ്ങാടി: വിനോദയാത്രക്ക് പോയ വാഹനം ആന്ധ്രയില്‍ അപകടത്തില്‍ പെട്ട് കൊടിഞ്ഞി സ്വദേശികളായ യുവാവും കുട്ടിയും മരിച്ചു. മലപ്പുറം ഡിസിസിസി സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ കെ പി കെ തങ്ങളുടെ മകന്‍ മുഹമ്മദ് മനാഫ് (31), സെന്‍ട്രല്‍ ബസാര്‍ അബു ലൈസിന്റ മകള്‍ ആയിശ റിസ (2) എന്നിവരാണ് ആന്ധ്ര പൂനൂരില്‍ അപകടത്തില്‍ മരിച്ചത്.

ഹൈദരാബാദിലേക്ക് കുടുംബ സമേതം വിനോദയാത്രയ്ക്ക് പോകെവയാണ് ഇവര്‍ സഞ്ചരിച്ച വാഹനം ഇന്ന് പുലര്‍ച്ചെ അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss