|    Nov 21 Wed, 2018 5:14 pm
FLASH NEWS
Home   >  Kerala   >  

ഹരിപ്പാട് ലോറിയിടിച്ച് ബൈക്കിന് തീപ്പിടിച്ചു; രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു

Published : 8th November 2018 | Posted By: mtp rafeek


ആലപ്പുഴ: ഹരിപ്പാടിന് സമീപം ദേശീയ പാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കോയമ്പത്തൂരിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് മരിച്ചത്. നങ്ങ്യാര്‍കുളങ്ങരയി രാവിലെയാണ് സംഭവം. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. പൊളളലേറ്റാണ് ഇരുവരും മരിച്ചത്.

കോയമ്പത്തൂര്‍ കര്‍പ്പാകം യൂണിവേഴ്?സിറ്റി കോളജ്? മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്? ഇരുവരും. മാവേലിക്കര കല്ലുമല ഉമ്പര്‍നാട്? നടാപ്പള്ളി സുധാകുമാരിയുടെ മകന്‍ ശങ്കര്‍ കുമാര്‍ (22), ചെങ്ങന്നൂര്‍ മുളക്കഴ കിരണ്‍ നിവാസില്‍ കൃഷ്?ണ????ന്റെ മകന്‍ കിരണ്‍ കൃഷ്?ണന്‍ (22) എന്നിവരാണ്? മരിച്ചത്?.

കോയമ്പത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് വരികയായിരുന്ന ബൈക്കാണ്? അപകടത്തില്‍ പെട്ടത്?. ബൈക്കും ലോറിയും അമിത വേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കിരണ്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss