|    Nov 21 Wed, 2018 4:18 pm
FLASH NEWS
Home   >  News now   >  

തിരുവനന്തപുരത്തെ പ്ലാസ്റ്റിക് നിര്‍മാണ യൂനിറ്റിലെ തീയണച്ചു; നഷ്ടം 500 കോടി

Published : 1st November 2018 | Posted By: basheer pamburuthi

തിരുവനന്തപുരം: തിരുവനന്തപുരം മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സ് നിര്‍മാണ യൂനിറ്റിലുണ്ടായ തീ നിയന്ത്രണവിധേയമാക്കി. തുടര്‍ച്ചയായ 12 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ആകെ 500 കോടിയുടെ നഷ്ടമുണ്ടായെന്നാണു കമ്പനി അധികൃതരുടെ പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം നടത്തുമെന്ന് അഗ്്‌നിശമന സേനാ മേധാവി അറിയിച്ചു. ഇന്നലെ രാത്രി കഴക്കൂട്ടത്തിനു സമീപം മണ്‍വിളയില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്‌സിന്റെ പ്രധാന നിര്‍മാണശാലയ്ക്കാണു തീപിടിച്ചത്. കെട്ടിടത്തിന്റെ രണ്ടുനില പൂര്‍ണമായും കത്തിനശിച്ചു. അതിനിടെ, വിശപ്പുക ശ്വസിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട രണ്ടുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയറാം രഘു(18), കോന്നി സ്വദേശി ഗിരീഷ്(21) എന്നിവരുടെ നില ഗുരുതരമല്ലെനന്് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മണ്‍വിള, കുളത്തൂര്‍ വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്്ട ഡോ. കെ വാസുകി ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നടക്കമുള്ള അഗ്‌നിശമന യൂനിറ്റുകളെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss