|    Nov 20 Tue, 2018 11:00 pm
FLASH NEWS
Home   >  News Today   >  

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുടിയേറ്റക്കാര്‍ക്കെതിരേ വെടിവയ്പ് നടത്തുമെന്ന് ട്രംപ്

Published : 2nd November 2018 | Posted By: sruthi srt

വാഷിങ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കല്ലേറു നടത്തുന്ന കുടിയേറ്റക്കാര്‍ക്കെതിരേ വെടിവയ്പ് നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. മെക്‌സികോ വഴി അമേരിക്കയിലേക്ക് കടക്കാന്‍ ദിനേനയെത്തുന്നത് ആയിരകണക്കിന് കുടിയേറ്റക്കാരണെന്നും ഇവര്‍ സൈന്യത്തിനും പോലിസിനും നേരെ ശക്തമായ കല്ലേറ് നടത്താറുണ്ടെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഇനി അത് അനുവദിക്കാന്‍ കഴിയില്ല.കല്ലെറിഞ്ഞാല്‍ സൈന്യം തിരിച്ചടിക്കും.അനിയന്ത്രിതമായ കുടിയേറ്റമാണ് രാജ്യത്ത് നടക്കുന്നതെന്നും ട്രംപ് പറഞ്ഞു.

അതിനിടെ കുടിയേറ്റത്തിനെതിരേ അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്നത് ദേശീയ അടിയന്തരാവസ്ഥയിലേക്ക് നയിക്കുന്ന നീക്കങ്ങളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ അടക്കമുള്ള സംഘടനകളും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിര്‍ത്തിയില്‍ സൈനീകരെ വിന്യസിപ്പിക്കുന്ന ട്രംപിന്റെ നടപടി രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് അമേരിക്കന്‍ സംഘടനകള്‍ ആരോപിച്ചിരുന്നു. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മാത്രം 15000 സൈനികരെ നിയമിക്കുമെന്നാണ് പ്രസിഡന്റിന്റെ പുതിയ പ്രഖ്യാപനം. 2000 പേരെ അടിയന്തര സാഹചര്യം നേരിടാനും 7000 പേരെ തെക്കന്‍ അതിര്‍ത്തിയില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss