Flash News

ഖഷഗ്ജി കൊല്ലപ്പെട്ടതായി കരുതുന്നു: സൗദി ഭരണകൂടം കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും-ട്രംപ്

ഖഷഗ്ജി കൊല്ലപ്പെട്ടതായി കരുതുന്നു: സൗദി ഭരണകൂടം കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും-ട്രംപ്
X
റിയാദ്: ഖഷഗ്ജിയുടെ കൊല്ലപ്പെട്ടതായി കരുതുന്നുവെന്നും ഈ കൊലപാതകത്തിന്റെ ഉത്തരവാദി സൗദി ഭരണകൂടമാണെന്ന് വ്യക്തമായാല്‍ നേരിടേണ്ടി വരിക കടുത്ത പ്രത്യാഘാതങ്ങളായിരിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞദിവസം സൗദിയെ പിന്തുണച്ച ട്രംപ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ റിയാദ് സന്ദര്‍ശനത്തിനു ശേഷം നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലപാട് മാറ്റിയത്.



റിയാദിലെത്തിയ മൈക്ക് പോംപിയോ സല്‍മാന്‍ രാജാവുമായി സംസാരിച്ചിരുന്നു. വിഷയത്തില്‍ സൗദിക്ക് പറയാനുള്ളത് കേള്‍ക്കാനും ചര്‍ച്ചയ്ക്കുമായാണ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൗദിയിലെത്തിയത്. സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും പോംപിയോ കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സൗദിയും തുര്‍ക്കിയും വിശദീകരിച്ചിട്ടില്ല. ഖഷഗ്ജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഗൗരവമായ അന്വേഷണം നടത്താനുള്ള സന്നദ്ധത സൗദി അറിയിച്ചിട്ടുണ്ടെന്ന് പോംപിയോ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. സൗദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന ഗവണ്‍മെന്റ് സ്‌പോണ്‍സേര്‍ഡ് നിക്ഷേപക ഉച്ചകോടിയില്‍ നിന്ന് ട്രഷറി സെക്രട്ടറി സ്റ്റീവ് നൂച്ചിന്‍ പിന്‍മാറിയിരുന്നു. അതേസമയം,ഖഷഗ്ജിയുടെ തിരോധാനത്തില്‍ വ്യക്തത വരുന്നത് വരെ ഫ്രാന്‍സും യുകെയും ജര്‍മ്മനിയും നെതര്‍ലാന്റ്‌സും സൗദിയിലേയ്ക്കുള്ള രാഷ്ട്രീയ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി. നിക്ഷേപക ഉച്ചകോടിയില്‍ നിന്ന് ഈ രാജ്യങ്ങള്‍ പിന്മാറിയിട്ടുണ്ട്.
Next Story

RELATED STORIES

Share it