|    Nov 14 Wed, 2018 1:35 am
FLASH NEWS
Home   >  Kerala   >  

താമരശേരി തഹസീല്‍ദാറുടെ ജീപ്പിലേക്ക് ലോറി ഇടിച്ചുകയറ്റി; മണല്‍ കടത്ത് സംഘം ഓടിരക്ഷപ്പെട്ടു

Published : 13th August 2018 | Posted By: afsal ph

താമരശ്ശേരി: താമരശ്ശേരി തഹില്‍ദാറുടെ ജീപ്പില്‍ മണല്‍കടത്തു സംഘം ലോറി ഇടിച്ചു കയറ്റി. തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അനധികൃത മണല്‍ക്കടത്തു പിടിക്കാന്‍ ശ്രമിക്കുന്നതിനിടേ രാത്രി എട്ടോയാണ് സംഭവം. താമരശ്ശേരി സിവില്‍ സ്‌റ്റേഷനു മുന്‍പില്‍ വച്ചു മണല്‍ കടത്തിവരുന്ന ടിപ്പര്‍ കണ്ടതിനെ തുടര്‍ന്നു തഹസില്‍ദാരും സംഘവും പിന്തുടരുകയായിരുന്നു. കുടുക്കിലുമ്മാരം റോഡിലേക്കു തിരിഞ്ഞ ടിപ്പറിനെ ഓവര്‍ടേക്ക് ചെയ്തു ജീപ്പ് നിര്‍ത്തി തഹസില്‍ദാര്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണു ടിപ്പര്‍ വന്നു ജീപ്പിനു തട്ടിയത്. ടിപ്പര്‍ വരുന്നതു കണ്ടു തഹസില്‍ദാര്‍ ഉള്ളില്‍ കയറിയതുകൊണ്ടു പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ടിപ്പല്‍ ലോറി ഡ്രൈവറും ക്ലീനറും ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞു താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മണല്‍ ലോറി കസ്റ്റഡിയിലെടുത്തു. തഹസില്‍ദാരുടെ പരാതി പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss