|    Nov 21 Wed, 2018 10:14 pm
FLASH NEWS
Home   >  Dont Miss   >  

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഡ്രൈവര്‍; നാട്ടുകാര്‍ ഉള്ളിമോഷ്ടിക്കുന്ന തിരക്കില്‍

Published : 3rd November 2018 | Posted By: mtp rafeek


മുംബൈ: പൂനെ-മുംബൈ ദേശീയപാതയോരത്ത് ചരക്ക് ലോറി അപകടത്തില്‍ പെട്ടു. 30 അടിയോളം താഴ്ചയിലേക്ക്, നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് കീഴ്‌മേല്‍ മറിഞ്ഞ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ട്രക്ക് െ്രെഡവര്‍ വണ്ടിയില്‍ കിടക്കുമ്പോള്‍ പ്രദേശവാസികളും മറ്റ് വാഹനങ്ങളിലെ െ്രെഡവര്‍മാരും ഉളളി മോഷ്ടിക്കുന്ന തിരക്കിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നിരവധി പേരാണ് അപകടത്തിന് പിന്നാലെ ട്രക്കില്‍ നിന്ന് ചിതറിത്തെറിച്ച ഉളളി മോഷ്ടിക്കാനെത്തിയത്. തൊട്ടടുത്ത് ഡ്രൈവര്‍ മരണവെപ്രാളത്തില്‍ കിടക്കവേയായിരുന്നു ഇത്. ഏറെ വൈകിയാണ് െ്രെഡവറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ െ്രെഡവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് അപകടം നടന്നത്. പുനെയില്‍ നിന്നു മുംബൈയിലേക്ക് ചരക്ക് കയറ്റിക്കൊണ്ടുപോവുകയായിരുന്ന ട്രക്കാണ് അപകടത്തില്‍ പെട്ടത്.

ഉളളി കയറ്റിയ ട്രക്ക് അപകടത്തില്‍ പെട്ടെന്നും റോഡില്‍ മുഴുവന്‍ ഉള്ളി ചിതറിക്കിടകക്കുകയാണെന്നുമുള്ള വാര്‍ത്ത പെട്ടെന്ന് തന്നെ പ്രദേശത്ത് പ്രചരിച്ചു. ഇതിന് പിന്നാലെ പ്ലാസ്റ്റിക് സഞ്ചികളും തുണികളുമായി വന്ന പ്രദേശവാസികള്‍ ഉളളി ശേഖരിച്ച് മടങ്ങുകയായിരുന്നു. റോഡില്‍ നിര്‍ത്തിയ മറ്റ് വാഹനങ്ങളിലെ െ്രെഡവര്‍മാരും ഉളളി മോഷ്ടിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ലോനാവാല പൊലിസ് ഉളളി മോഷണത്തിന് കേസെടുത്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss