|    Dec 11 Tue, 2018 9:00 pm
FLASH NEWS
Home   >  Kerala   >  

തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ സ്ഥാനമൊഴിഞ്ഞു

Published : 17th November 2018 | Posted By: G.A.G

 

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ സ്ഥാനമൊഴിഞ്ഞു. തെരഞ്ഞെടുപ്പുകാലത്തെ എല്‍ഡിഎഫിലെ ധാരണ പ്രകാരമാണിത്. അടുത്ത ഒരു വര്‍ഷം സിപിഐയ്ക്കാകും മേയര്‍ സ്ഥാനം. ഇതോടെ വരുന്ന ഒരു വര്‍ഷം കോര്‍പ്പറേഷന്റെ മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികളില്‍ സിപിഐ പ്രതിനിധികളെത്തും. അതേസമയം അവസാന ഒരു വര്‍ഷം മേയര്‍ പദവി വീണ്ടും സിപിഎമ്മിലേക്ക് തിരിച്ചെത്തും. കൗണ്‍സില്‍ യോഗത്തിനുശേഷം മേയര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് രാജികത്ത് കൈമാറി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss