|    Dec 12 Wed, 2018 8:52 am
FLASH NEWS

തൃശൂര്‍ സ്വദേശി കാസര്‍കോട് ട്രെയിനില്‍ നിന്നു വീണ് മരിച്ചു

Published : 27th November 2018 | Posted By: basheer pamburuthi

കാസര്‍കോട്: ഭാര്യയ്‌ക്കൊപ്പം മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്ന തൃശൂര്‍ സ്വദേശി ട്രെയിനില്‍ നിന്നു വീണു മരിച്ചു. തൃശൂര്‍ തോയക്കാവ് വെങ്കിടങ്കിലെ അബ്ദുല്‍ ഖാദര്‍-ബാനു ദമ്പതികളുടെ മകന്‍ ഇ കെ മുഹമ്മദലി(24)യാണ് മരിച്ചത്. ഇന്നലെ രാത്രി 10.30ഓടെ കളനാട് തുരങ്കത്തിന് സമീപത്താണ് വീണത്. മുംബൈയില്‍ വെബ് ഡിസൈനായിരുന്നു. അവധി കഴിഞ്ഞ് ഇന്നലെ ത്യശൂരില്‍ നിന്നു മുംബൈ സ്വദേശിനിയായ ഭാര്യ താഹിറയ്‌ക്കൊപ്പം നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. മയ്യിത്ത് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണ വിവരമറിഞ്ഞ് ബന്ധുക്കള്‍ രാവിലെ കാസര്‍കോട്ടെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss