|    Sep 21 Fri, 2018 1:12 pm
FLASH NEWS
Home   >  Kerala   >  

യാത്രക്കാര്‍ക്ക് പ്രയോജനപ്പെടാതെ പുതിയ ട്രെയിന്‍ സമയക്രമം: ഇന്നുമുതല്‍ നിലവില്‍ വരുന്നു

Published : 15th August 2018 | Posted By: sruthi srt

കൊല്ലം: റെയില്‍വെയുടെ സമയവിവര പട്ടികയിലെ പുതിയ മാറ്റങ്ങള്‍ ഇന്നുമുതല്‍ നിലവില്‍ വരും. പല ട്രെയിനുകളുടെയും സമയമാറ്റം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ അല്ല. തിരുവനന്തപുരത്ത് 57 ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തിലും 127 ട്രെയിനുകള്‍ എത്തിച്ചേരുന്ന സമയത്തിലും 5 മിനിട്ട് മുതല്‍ 30 മിനിട്ട് വരെ മാറ്റമുണ്ടാകും. വൈകിട്ട് 7.25ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന മാവേലി 6.45 ആക്കി. വൈകിട്ട് 6.45നുള്ള മലബാര്‍ 7 നായിരിക്കും പുറപ്പെടുക.


തിരുവനന്തപുരം-ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് താല്‍ക്കാലികമായി എറണാകുളം ജങ്ഷന്‍ ഒഴിവാക്കിയിരുന്നത് സ്ഥിരപ്പെടുത്തി. ഇനി എറണാകുളം ടൗണ്‍ സ്‌റ്റേഷന്‍ വഴിയായിരിക്കും കേരള എക്‌സ്പ്രസിന്റെ സ്ഥിരയാത്ര. എറണാകുളംനിലമ്പൂര്‍എറണാകുളം പാസഞ്ചറിനെ കോട്ടയം-എറണാകുളം-കോട്ടയം പാസഞ്ചറുമായി ബന്ധിപ്പിച്ച് കോട്ടയം-നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ എന്ന ഒറ്റ ട്രെയിനാക്കി. ഇത് എറണാകുളം ജംങ്ഷന്‍ ഒഴിവാക്കി എറണാകുളം ടൗണ്‍ വഴിയാണ് സര്‍വീസ് നടത്തുക.
എറണാകുളത്ത് നിന്ന് ആഴ്ചയില്‍ 6 ദിവസവും രാത്രി 11.30ന് പുറപ്പെട്ടിരുന്ന പൂനെ, നിസാമുദ്ദീന്‍, മുംബയ് ലോക്മാന്യ തിലക് ടെര്‍മിനല്‍ തുരന്തോ എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ രാത്രി 11.25ന് പുറപ്പെടും. എറണാകുളത്തു നിന്ന് കോട്ടയം വഴി കൊല്ലത്തേക്കുള്ള മെമു ശനിയാഴ്ചകളിലും എറണാകുളത്തുനിന്ന് ആലപ്പുഴ വഴി കൊല്ലത്തേക്കുള്ള മെമു തിങ്കളാഴ്ചകളിലും സര്‍വീസ് നടത്തില്ല.
ഉച്ചയ്ക്ക് 2.55ന് ആലപ്പുഴ നിന്നുള്ള കണ്ണൂര്‍ എക്‌സിക്യൂട്ടിവ് 20 മിനിട്ട് നേരത്തേ പുറപ്പെടും. പുതിയ സമയം 2.35. രാത്രി 9.25ന് ഗുരുവായൂരില്‍ നിന്നുള്ള ചെന്നൈ എഗ്മൂര്‍ 9.35 ആക്കി. രാവിലെ 5.55ന് ഗുരുവായൂരില്‍ നിന്നുള്ള പുനലൂര്‍ പാസഞ്ചര്‍ അഞ്ച് മിനിട്ട് നേരത്തേയാക്കി. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് 2.30 നുളള ജനശതാബ്ദി 2.45 നാണ് പുറപ്പെടുക. ഉച്ചയ്ക്ക് 2.50 നുളള ചെന്നൈ മെയില്‍ 2.55നാക്കി.തിരുവനന്തപുരത്തു നിന്ന് 8.40 നുള്ള മംഗലാപുരം എക്‌സ്പ്രസ്സ് 8.30 ന് പുറപ്പെടും.രാവിലെ 10.30 ന് കന്യാകുമാരിയില്‍ നിന്നും പുറപ്പെടുന്ന ബാംഗ്ലൂര്‍ ഐലന്റ് എക്‌സ്പ്രസ് അര മണിക്കൂര്‍ നേരത്തേയാക്കി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss