Flash News

ചവറയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ആസിഡ്: വെള്ളം ഉപയോഗിച്ചവര്‍ പരിഭ്രാന്തിയില്‍

ചവറയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ആസിഡ്: വെള്ളം ഉപയോഗിച്ചവര്‍ പരിഭ്രാന്തിയില്‍
X
കൊല്ലം: ചവറ കെഎംഎംഎല്ലില്‍ നിന്നും സമീപവാസികള്‍ക്ക് വിതരണം ചെയ്യുന്ന വെള്ളത്തില്‍ ആസിഡിന്റെ അംശമെന്ന് കണ്ടെത്തല്‍. കെഎംഎംഎല്‍ എംഡി സര്‍ക്കാരിന് നല്‍കിയ റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിശദമായ അന്വേഷണത്തിന് റിയാബ് ചെയര്‍മാനെ വ്യവസായ വകുപ്പ് ചുമതലപ്പെടുത്തി.



ഈ മാസം പതിനൊന്നിനാണ് ആസിഡ് കലര്‍ന്ന ജലം സമീപവാസികള്‍ക്ക് വിതരണം ചെയ്തതായി പരാതി ഉയര്‍ന്നത്.കമ്പനിയിലെ ഓക്‌സിഡേഷന്‍ പ്ലാന്റിലെ എമര്‍ജന്‍സി വാട്ടര്‍ ലൈനിലെ ചോര്‍ച്ച മൂലമാണ് ആസിഡ് വെള്ളത്തില്‍ കലര്‍ന്നതെന്നാണ് പറയുന്നത്.ആസിഡ് കലര്‍ന്ന ജലം ഉപയോഗിച്ച ചവറ നിവാസികള്‍ പരിഭ്രാന്തിയിലാണ്. സംഭവത്തെത്തുടര്‍ന്ന് കെഎംഎംഎല്ലില്‍ നിന്നുള്ള കുടിവെള്ള വിതരണം താല്‍ക്കാലികമായി നിര്‍ത്തി വച്ചു.
Next Story

RELATED STORIES

Share it