|    Nov 14 Wed, 2018 5:51 am
FLASH NEWS
Home   >  Sports  >  Football  >  

തുടക്കം ഗംഭീരമാക്കി ടോട്ടനം

Published : 11th August 2018 | Posted By: jaleel mv


ന്യൂകാസില്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിലേക്ക് ജയത്തോടെ വരവറിയിച്ച് ടോട്ടനം. ന്യൂകാസിലിനെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ടോട്ടനം പരാജയപ്പെടുത്തിയത്. മൂന്ന് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.സൂപ്പര്‍ താരങ്ങളെല്ലാം ടോട്ടനത്തിന് വേണ്ടി കളത്തിലിറങ്ങിയ മല്‍സരത്തിന്റെ എട്ടാം മിനിറ്റില്‍ത്തന്നെ ടോട്ടനം അക്കൗണ്ട് തുറന്നു. സാഞ്ചസിന്റെ അസിസ്റ്റില്‍ വെര്‍ട്ടോഗനാണ് ടോട്ടനത്തിനായി ലക്ഷ്യം കണ്ടത്. എന്നാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ ജോസേലു ന്യൂകാസിലിനായി ഗോള്‍ മടക്കി. മല്‍സരം 1-1 എന്ന നിലയില്‍. സമനിലയിലേക്കെത്തിയതോടെ പോരാട്ടം കടുത്തു. താരസമ്പന്നരായ ടോട്ടനം 18ാം മിനിറ്റില്‍ ലീഡെടുത്തു. സെര്‍ജ് ഔറിയറുടെ അസിസ്റ്റില്‍ ഡെെല അലിയാണ് ടോട്ടനത്തിനായി വലകുലുക്കിയത്. മല്‍സരം 2-1 എന്ന നിലയിലേക്ക്. ആദ്യ പകുതിയിലെ പിന്നീടുള്ള സമയത്ത് ഗോളകന്നു നിന്നതോടെ 2-1ന്റെ ആധിപത്യത്തോടെയാണ് ടോട്ടനം കളം പിരിഞ്ഞത്. ആദ്യ പകുതിയില്‍ 61 ശതമാനം പന്തടക്കിവച്ച ടോട്ടനം ഒമ്പത് തവണ ഗോള്‍ശ്രമം നടത്തിയപ്പോള്‍ ഏഴ് തവണ ന്യൂകാസിലും ലക്ഷ്യത്തിനായി ശ്രമിച്ചു.രണ്ടാം പകുതിയില്‍ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇരു കൂട്ടരും ഇറങ്ങിയത്. പ്രതിരോധ നിര പരസ്പരം കൊമ്പുകോര്‍ത്ത രണ്ടാം പകുതിയില്‍ ഗോള്‍ പിറക്കാതെ വന്നതോടെ ന്യൂകാസിലിലെ 51,749 കാണികളെ സാക്ഷിയാക്കി ടോട്ടനം വിജയം സ്വന്തമാക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss