|    Sep 23 Sun, 2018 3:35 pm
FLASH NEWS
Home   >  National   >  

കശ്മീരിലെ ആര്‍ട്ടിക്കിള്‍ 35എ: വാദം കേള്‍ക്കുന്നത് സുപ്രിം കോടതി മാറ്റി

Published : 31st August 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ 35എ അനുഛേദത്തിനെതിരായ ഹരജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രിം കോടതി ജനുവരിയിലേക്ക് മാറ്റി.

ഇപ്പോള്‍ വിഷയത്തില്‍ വാദം കേള്‍ക്കുന്നത് അതിര്‍ത്തിയില്‍ ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്നും വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. അടുത്ത മൂന്ന് മാസത്തിനകം കശ്മീരില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

സംസ്ഥാനത്തെ ക്രമസമാധാന നില നിയന്ത്രണാതീമായിരിക്കേ എങ്ങിനെയാണ് കേസില്‍ വാദം കേള്‍ക്കുകയെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ ചോദിച്ചു.

1954ലെ പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരമുള്ള ആര്‍ട്ടിക്കിള്‍ 35എ പ്രകാരം ജമ്മുകശ്മീരിലെ സ്ഥിരവാസികള്‍ക്ക് മാത്രമേ അവിടെ സ്ഥലം വാങ്ങാനും ഉടമസ്ഥതയില്‍ വയ്ക്കാനും സാധിക്കൂ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss