|    Sep 26 Wed, 2018 7:58 pm
FLASH NEWS
Home   >  Sports  >  Athletics  >  

ടിന്റു ലൂക്ക ഏഷ്യന്‍ ഗെയിംസിനില്ല; ട്രയല്‍സില്‍ നിന്നും പിന്മാറി

Published : 14th August 2018 | Posted By: jaleel mv


കോഴിക്കോട്: ഇന്ത്യയുടെ മലയാളി താരം ടിന്റു ലൂക്ക ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ നിന്നും പിന്മാറി. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കേണ്ടിയിരുന്ന ട്രയല്‍സില്‍ നിന്നും താരം പിന്മാറിയതോടെ ഇന്ത്യയുടെ അത്‌ലറ്റിക്‌സ് ടീമില്‍ ഇടംപിടിക്കാനുള്ള അവസാന സാധ്യതയും നഷ്ടമാവുകയായിരുന്നു.പരിക്കാണ് താരത്തിന്റെ പിന്‍മാറ്റത്തിന് കാരണമെന്ന്് കോച്ച് പി ടി ഉഷ വ്യക്തമാക്കി. ടിന്റുവിന് കാലുവേദനയുണ്ടെന്നും അതുകൊണ്ടാണ് പിന്‍മാറുന്നതെന്നും പരിശീലകയായ പി ടി ഉഷ പറഞ്ഞു. 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയിരുന്ന ടിന്റുവിന്റെ പിന്മാറ്റം ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കും.ഒരു മിനിറ്റ് 59.19 സെക്കന്റിലാണ് ടിന്റു അന്ന് 800 മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കി വെള്ളിനേടിയത്. 4-400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ടീമിലും ടിന്റു അംഗമായിരുന്നു. അതേസമയം, സമീപകാലത്തായി ടിന്റു ഫോമിലല്ല. ഈവര്‍ഷം പ്രധാന മല്‍സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തില്ല. പ്രതീക്ഷച്ച രീതിയില്‍ പ്രകടനം നടത്താന്‍ കഴിയില്ലെന്ന തോന്നലാണ് ടിന്റുവിന്റെ പിന്മാറ്റത്തിന് കാരണം. ജക്കാര്‍ത്തയില്‍ 572 അംഗ ടീമാണ് ഇന്ത്യയ്ക്കായി ഗെയിംസിനിറങ്ങുക. ഇതില്‍ 50 പേരും അത്‌ലറ്റിക്‌സില്‍ പങ്കെടുക്കുന്നവരാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss