|    Nov 17 Sat, 2018 5:43 am
FLASH NEWS
Home   >  Kerala   >  

കേരളത്തിനെതിരേ സാഹചര്യം നോക്കാതെയും കളിയാക്കിയും കാര്‍ട്ടൂണ്‍: ടൈംസ് ഓഫ് ഇന്ത്യക്കെതിരേ പ്രതിഷേധം

Published : 17th August 2018 | Posted By: sruthi srt

കോഴിക്കോട്: പ്രളയം ദുരിതം നേരിടുന്ന കേരളത്തിനെതിരേ സാഹചര്യം നോക്കാതെയും കളിയാക്കിയും കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. കേരളം വെള്ളപൊക്ക ദുരിതത്തില്‍ വലയുമ്പോഴാണ് പത്രം ഇത്തരത്തിലൊരു പ്രചാരണം നടത്തുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍ ദൈവത്തോട് ഇത് ദൈവത്തിന്റെ നാടല്ലെയെന്ന് ചോദിക്കുന്നു. അപ്പോള്‍ അത് നിങ്ങളുടേതു കൂടിയാണ് മറുപടിയും നല്‍കുന്നു. ഈ ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ വനനശീകരണം മൂലമാണ് വെള്ളപൊക്കമുണ്ടായതെന്ന് തലക്കെട്ടോടെ പത്രത്തിന്റെ ചിത്രവും അടങ്ങുന്നതാണ് കാര്‍ട്ടൂണ്‍.

അതേസമയം, കേരളത്തില്‍ വനവല്‍ക്കരണം 1043 സ്‌ക്വയര്‍ കിലോമീറ്റര്‍ വര്‍ധിച്ചതായി ടൈംസ് ഓഫ് ഇന്ത്യ ഈ വര്‍ഷം ഫെബ്രുവരിയില്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് ഇട്ട് തന്നെ ചിലര്‍ ഇതിനെതിരേ പ്രതികരിക്കുന്നുണ്ട്.ദുരന്തമുഖത്ത് ആത്മവിശ്വാസം പകരേണ്ട ചുമതലയുള്ള പത്രത്തിന്റെ ധാര്‍മികതയെയാണ് ജനം ചോദ്യം ചെയ്യുന്നത്. സന്ദീപ് അധ്വര്യുവിന്റെതാണ് കാര്‍ട്ടൂണ്‍. ഇയാളുടെ ഫെയ്‌സ് ബുക്കില്‍ കയറി മലയാളികള്‍ പ്രതികരിക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ കഴിയട്ടേ എന്നിട്ട് കാണാം. നിങ്ങളോടെ ഞങ്ങള്‍ ക്ഷമിക്കില്ല…ഇങ്ങനെ പോവുന്ന പ്രതികരണങ്ങള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വനമുള്ള സംസ്ഥാനം കേരളമാണ്. രാജ്യത്ത് ഏറ്റവും കുറവ് വനനശീകരണവും കേരളത്തിലാണുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss