|    Nov 19 Mon, 2018 1:08 pm
FLASH NEWS
Home   >  Kerala   >  

ടൈം പാസ് ലോലിപോപ് മിഠായി സംസ്ഥാനത്ത് നിരോധിച്ചു

Published : 8th August 2018 | Posted By: sruthi srt

കോഴിക്കോട്: ടൈം പാസ് ലോലിപോപ് മിഠായിയുടെ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എംജി രാജമാണിക്യമാണ് കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന വസ്തുക്കളും കൃത്രിമ നിറങ്ങളും അനുവദനീയമായ അളവില്‍ കൂടുതല്‍ മിഠായിയില്‍ ചേര്‍ത്തതായി
കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധന ഉത്തരവിറക്കിയത്.

ഉല്‍പാദകര്‍ക്കും മൊത്ത കച്ചവടക്കാര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ചെന്നൈയിലെ അലപ്പാക്കത്താണ് ഇതു നിര്‍മ്മിച്ചു വരുന്നത്. ബ്രൗണ്‍, മഞ്ഞ, വെളള, ചുവപ്പ്, ഓറഞ്ച്, കറുപ്പ് ,പച്ച നിറങ്ങളിലാണ് മിഠായി ലഭിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss