|    Nov 17 Sat, 2018 2:08 pm
FLASH NEWS
Home   >  Kerala   >  

കണ്ണൂരില്‍ നിന്നുളള ആദ്യ എയര്‍ ഇന്ത്യാ വിമാനം അബുദാബിയിലേക്ക്; ടിക്കറ്റ് ബുക്കിങ് 9 മുതല്‍

Published : 3rd November 2018 | Posted By: afsal ph

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള ആദ്യ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പറക്കുക അബുദാബിയിലേക്ക്. ടിക്കറ്റ് വില്‍പന നവംബര്‍ ഒമ്പതിന് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഉദ്ഘാടനദിനം മുതലുള്ള ടിക്കറ്റുകള്‍ ലഭ്യമാകും. അതേസമയം, 2019 മാര്‍ച്ച് 30വരെയുള്ള ശൈത്യകാല ദേശീയ വിമാന ഷെഡ്യൂള്‍ ഡി.ജി.സി.എ വെള്ളിയാഴ്ച പുറത്തിറക്കിയതില്‍ കണ്ണൂര്‍ വിമാനത്താവളമില്ല. പ്രത്യേകാനുമതി ഷെഡ്യൂള്‍ പിന്നീട് വരുമെന്ന ഉറപ്പിന്മേലാണ് ടിക്കറ്റ് വില്‍പന ഒമ്പതിന് തുടങ്ങാന്‍ തീരുമാനിച്ചതെന്നാണ് വിവരം.
ഡിസംബര്‍ 9ന് രാവിലെ 11 മണിക്കാണ് അബുദാബിയിലേക്കുള്ള വിമാനം കണ്ണൂരില്‍ നിന്ന് പറന്നുയരുക. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737800 വിമാനം നേരത്തെ സജ്ജമാകും. ഉച്ചയ്ക്ക് 1.30ഓടെ വിമാനം അബുദാബിയിലെത്തും. ഉദ്ഘാടന ദിവസം തന്നെ അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്കും സര്‍വീസ് ഉണ്ടാകും. ഉച്ചയ്ക്ക് 2.30നാണ് വിമാനം അബുദാബിയില്‍ നിന്ന് പുറപ്പെടുക. അബുദാബിയിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകളുണ്ടാകും. ദുബായിലേക്കും ഷാര്‍ജയിലേക്കും പ്രതിദിന സര്‍വീസ് ഉണ്ടാകും. മസ്‌കറ്റിലേക്ക് ആഴ്ചയില്‍ മൂന്ന്, ദോഹയിലേക്ക് ആഴ്ചയില്‍ നാല്, റിയാദിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുമുണ്ടാകും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss