|    Aug 17 Fri, 2018 7:00 am
Home   >  National   >  

പൗരത്വ പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കില്‍ വോട്ട് ചെയ്യാം

Published : 1st August 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: അസം ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടികയില്‍ ഇടംപിടിക്കാത്തവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍. വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് മുഴുവന്‍ വോട്ട് ചെയ്യാനാവുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്ത് പറഞ്ഞു. വോട്ടര്‍ പട്ടിക ജനുവരിയില്‍ പ്രസിദ്ധീകരിക്കുമെന്നും അന്തിമ പൗരത്വ രജിസ്റ്റര്‍ വരുന്നതിന് വേണ്ടി കാത്തിരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

അസംബ്ലി തിരഞ്ഞെടുപ്പുകളും 2019ല്‍ പൊതുതിരഞ്ഞെടുപ്പും വരാനിരിക്കേ 40 ലക്ഷത്തോളം പേരെ പുറത്താക്കിക്കൊണ്ടുള്ള ദേശീയ പൗരത്വ രജിസ്റ്റര്‍ ചൂടേറിയ ചര്‍ച്ചയ്ക്കിടയാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss