|    Dec 12 Wed, 2018 9:33 am
FLASH NEWS
Home   >  Kerala   >  

ടി.വി.അനുപമയുടെ റിപ്പോര്‍ട്ട് ശരിവച്ചു; തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഗ്രൗണ്ട് പൊളിക്കാന്‍ ഉത്തരവ്

Published : 12th November 2018 | Posted By: afsal ph

ആലപ്പുഴ: ആലപ്പുഴ മുന്‍ കലക്ടറായിരുന്ന ടി.വി.അനുപയുടെ റിപ്പോര്‍ട്ട് കൃഷി വകുപ്പ് ശരിവച്ചു. നിലം നികത്തി നിര്‍മ്മിച്ച, തോമസ് ചാണ്ടി എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഗ്രൗണ്ട് പൊളിക്കണമെന്ന് ഉത്തരവ്. ടി.വി.അനുപയുടെ റിപ്പോര്‍ട്ടിനെതിരായി തോമസ് ചാണ്ടി നല്‍കിയ അപ്പീലാണ് കൃഷിവകുപ്പ് തള്ളിയത്. വീണ്ടും തെളിവെടുപ്പ് നടത്തണമെന്നായിരുന്നു അപ്പീല്‍.
കലക്ടര്‍ ടി.വി.അനുപമയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് തോമസ് ചാണ്ടി ആദ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടി കൃഷി വകുപ്പിന് മുന്നില്‍ അപ്പീലുമായി പോയത്.

എന്നാല്‍ ടി.വി.അനുപമ നടത്തിയ ഹിയറിങ്ങും മറ്റ് നടപടിക്രമങ്ങളും പരിശോധിച്ച കൃഷിവകുപ്പ് പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണം ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് മുന്‍ കലക്ടറുടെ ഉത്തരവ് ശരിവച്ച്, തോമസ് ചാണ്ടിയുടെ അപ്പീല്‍ തള്ളിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss