|    Nov 21 Wed, 2018 1:01 am
FLASH NEWS
Home   >  Kerala   >  

നിങ്ങളുടെ വേസ്റ്റല്ല, അവര്‍ക്കാവശ്യം ഉപയോഗയോഗ്യമായവ: ക്യാംപുകളിലെത്തുന്നത് കീറിയ വസ്ത്രങ്ങളും ഉപയോഗ്യശൂന്യമായ വസ്തുക്കളും

Published : 12th August 2018 | Posted By: sruthi srt

കോഴിക്കോട്: കനത്തമഴയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളിലടക്കം വസ്ത്രവും അവശ്യവസ്തുക്കളുമടക്കം ബുദ്ധിമുട്ടുന്ന ജനങ്ങളെ ബുദ്ധിമുട്ടിച്ച് സംഭാവനക്കാരും. വയനാട് ജില്ലാഭരണകൂടമാണ് ഇതുസംബന്ധിച്ചുണ്ടാവുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പോസ്റ്റിട്ടത്.
പൂര്‍ണരൂപം വായിക്കാം

 

ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസങ്ങളിലായി നടത്തിവന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണയാണ് സമൂഹത്തിന്റെ വിവിധമേഖലകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി നിത്യോപയോഗ വസ്തുക്കളും അവശ്യസാധനങ്ങളും വിവധ സംഘടനകളും വ്യക്തികളും സംഭാവനകളായി ജില്ലാഭരണകൂടത്തില്‍ എത്തിച്ചുകൊണ്ടിരിക്കുന്നു അതേസമയം തന്നെ എത്തിച്ചവസ്തുക്കളില്‍ ചിലത് തീരെ ഉപയോഗ്യശൂന്യമായതും ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട് പ്രത്യേകിച്ച് വസ്ത്രങ്ങള്‍, ഇവ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഇതു കൂടുതല്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു ആയതിനാല്‍ ഉപയോഗിച്ചവസ്ത്രങ്ങള്‍ പരമാവധി ഒഴിവാക്കണം കൂടാതെ ഉപയോഗപ്രദമായതും ഗുണനിലവാരമുള്ള വസ്തുക്കളും മാത്രം അയ്ക്കുവാന്‍ പൊതുജനങ്ങളും സംഘടനകളും ശ്രദ്ധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss