|    Aug 20 Mon, 2018 2:20 am
FLASH NEWS
Home   >  Kerala   >  

ആയുധ ഫാക്ടറി ഉദ്യോഗസ്ഥനെന്നപേരില്‍ വിവാഹതട്ടിപ്പ്: വൃദ്ധന്‍ മോഷണക്കേസില്‍ പിടിയില്‍

Published : 12th August 2018 | Posted By: sruthi srt

അടൂര്‍: ഇന്ത്യന്‍ ആയുധ നിര്‍മാണ ഫാക്ടറി ഉദ്യോഗസ്ഥനെന്ന പേരില്‍ നിരവധി സ്ത്രീകളെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ വൃദ്ധന്‍ അറസ്റ്റില്‍. ഓച്ചിറ പള്ളിത്തുറ ഇടശേരി കുറ്റിയില്‍ സോമന്‍ എന്നറിയപ്പെടുന്ന ചാള്‍സ് ജോര്‍ജ് (70) ആണ് ഏനാത്ത് പോലിസിന്റെ പിടിയിലായത്. കിളിവയലിലെ ഹോട്ടലില്‍ ജീവനക്കാരനായി ജോലിനോക്കവേ ഹോട്ടലുടമയുടെ സ്‌കൂട്ടറും പണവുമായി കടന്നുകളഞ്ഞെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അടൂരില്‍ നിന്നാണ് ഇയാളെ എസ്‌ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഇയാളുടെ ബാഗില്‍ നിന്നും കിട്ടിയ രേഖകളില്‍ നിന്നും ഇന്ത്യന്‍ ആയുധ നിര്‍മാണ ശാലയിലെ ക്വാളിറ്റി കംണ്‍ട്രോളര്‍ വര്‍ക്ക് മാനേജര്‍ ആണെന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ജര്‍മ്മനിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയതായ വ്യാജരേഖകളും പിടിച്ചെടുത്തു. പത്രങ്ങളില്‍ വരുന്ന വിവാഹനമ്പരുകളിലേക്ക് വിളിച്ച് വീട്ടുകാരുമായി ധാരണയായശേഷം വ്യാജരേഖകള്‍ കാട്ടി വിശ്വസിപ്പിച്ച് നിരവധി സ്ത്രീകളെ വിവാഹം കഴിച്ചിട്ടുള്ളതായി എസ്‌ഐ പറഞ്ഞു. ഒടുവില്‍ വിവാഹം കഴിച്ച നെല്ലിമുകള്‍ സ്വദേശിനിക്കൊപ്പം താമസിച്ചുവരവെ ഇവരുമായി പിണങ്ങി സ്ഥലംവിടുകയായിരുന്നു. കോട്ടയം സ്വദേശിനിയായ വനിതാ പോലിസിനെ വിവാഹം കഴിച്ച് സ്വര്‍ണവും പണവുമായി മുങ്ങി. തെക്കന്‍ കേരളത്തിലെ ഒരു ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായി അടുപ്പമുണ്ടാക്കി 25000 രൂപ കൈക്കലാക്കി. ഇദ്ദേഹത്തിനെതിരെ കടുത്തുരുത്തി, വൈക്കം, കൊച്ചി, കോട്ടയം, വട്ടപ്പാറ എന്നീ കോടതികള്‍ ഓരോ കേസിനും മൂന്ന് വര്‍ഷവും പതിനായിരം രൂപയും ശിക്ഷിച്ചിട്ടുള്ളതായും പോലിസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss