|    Dec 11 Tue, 2018 4:15 am
FLASH NEWS
Home   >  Kerala   >  

തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ സര്‍ക്കാര്‍ തിയേറ്റര്‍: ഫെബ്രുവരില്‍ നിര്‍മാണം പൂര്‍ത്തിയാകും

Published : 30th November 2018 | Posted By: G.A.G

തിരുവനന്തപുരം : തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ നിര്‍മിക്കുന്ന തിയേറ്ററിന്റെ നിര്‍മാണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. ചലച്ചിത്ര വികസന കോര്‍പറേഷന്റെ കീഴിലുള്ള തിരുവനന്തപുരം നഗരത്തിലെ അഞ്ചാമത്തെ തിയേറ്ററാണിത്. തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ മൂന്നാം നിലയിലാണ് തിയേറ്റര്‍. 150 സീറ്റുകളുള്ള തിയേറ്ററില്‍ അത്യാധുനിക സംവിധാനങ്ങളെല്ലാം ഒരുക്കുന്നുണ്ട്.
പുഷ്ബാക്ക് സീറ്റുകള്‍ക്ക് പുറമെ സോഫാടൈപ്പ് ചെയറുകളും തിയേറ്ററിലുണ്ടാവും. 4കെ/ 3 ഡി പ്രൊജക്ഷന്‍, അറ്റ്‌മോസ് ശബ്ദസംവിധാനം, മികച്ച ശീതികരണം, സില്‍വര്‍ സ്‌ക്രീന്‍, സിസി ടിവി, മികച്ച അക്കൗസ്റ്റിക് ഇന്റീരിയര്‍, എല്‍. ഇ. ഡിലൈറ്റുകള്‍, ശീതീകരിച്ച ടിക്കറ്റ് ലോബി, കഫറ്റീരിയ എന്നിവ തിയേറ്ററിന്റെ സവിശേഷതയാണ്. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനവുമുണ്ടാവും.
തിയേറ്ററിലേക്കെത്താന്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന നാല് ലിഫ്റ്റുകളും വിശാലമായ പാര്‍ക്കിംഗ് സൗകര്യവുമൊരുക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss