|    Dec 11 Tue, 2018 7:27 pm
FLASH NEWS

ലോകം കീഴടക്കി ദി ലയണ്‍ കിങ് ടീസര്‍; രണ്ടു ദിവസത്തിനകം കണ്ടത് രണ്ടുകോടിയിലേറെ പേര്‍

Published : 24th November 2018 | Posted By: mtp rafeek

വാഷിങ്ടണ്‍: ദി ലയണ്‍ കിങിന്റെ ട്രെയിലര്‍ ഡിസ്‌നി പുറത്തു വിട്ടു. ഒന്നര മിനുട്ട് ടീസര്‍ ട്രെയ്‌ലര്‍ ആണ് യൂടൂബില്‍ ഇപ്പോള്‍ തരംഗം. രണ്ടു ദിവസത്തിനകം രണ്ടുകോടിയിലേറെ പേര്‍ ടീസര്‍ കണ്ടുകഴിഞ്ഞു. 1994 ല്‍ പുറത്തിറങ്ങിയ വാള്‍ട്ട് ഡിസ്‌നി ആനിമേഷന്റെ 32ാമത് അനിമേറ്റഡ് ഫീച്ചര്‍ ഫിലിമായ ലയണ്‍ കിങ് അതെ പേരിര്‍ റീമേക്ക് ചെയ്താണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. അടുത്തിടെ വന്‍ വിജയമായ ഡിസ്‌നിയുടെ ജംഗിള്‍ ബുക്ക് സംവിധാനം ചെയ്ത ജോണ്‍ ഫേവ്രുവാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍.

ഐറീന്‍ മെക്ചി, ജൊനാഥന്‍ റോബര്‍ട്ട്‌സ്, ലിന്‍ഡ വൂള്‍വര്‍ട്ടണ്‍ എന്നിവരാണ് ലയണ്‍ കിങിന്റെ തിരക്കഥാകൃത്തുക്കള്‍. സിംബ എന്ന സിംഹത്തിന്റെ കുഞ്ഞ് ആണ് പുതിയ ചിത്രത്തിലെ പ്രധാന കഥാപാത്രം.

ഡൊണാള്‍ഡ് ഗ്ലോവേര്‍, ബിയോണ്‍സ്, ജോണ്‍ ഒലിവര്‍, സേഥ് റോജിന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ലയണ്‍ കിങ് അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും. സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ചിത്രത്തിന്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss