|    Dec 19 Wed, 2018 12:58 pm
FLASH NEWS
Home   >  National   >  

കശ്മീര്‍ മാധ്യമ പ്രവര്‍ത്തകന്‍ ബുഖാരിയെ വധിച്ച നവീത് ജാട്ടിനെ ഏറ്റുമുട്ടലില്‍ വധിച്ചതായി സൈന്യം

Published : 28th November 2018 | Posted By: sruthi srt

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശുജാഅത്ത് ബുഖാരിയെ വെടിവച്ച് കൊന്ന നവീത് ജാട്ടിനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു.ബുധ്ഗാം ജില്ലയില്‍ പോലിസും സൈന്യവും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഈ വര്‍ഷം ആദ്യം ജയിലുചാടി രക്ഷപ്പെട്ട നവീത് പോലിസിന്റെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലുള്ളയാളാണ്.

കഴിഞ്ഞ ജൂണിലാണ് റൈസിങ് കശ്മീര്‍ പത്രത്തിന്റെ എഡിറ്ററായ ശുജാഅത്ത് ബുഖാരി വെടിയേറ്റു മരിക്കുന്നത്. ശ്രീനഗറിലെ പ്രസ് എന്‍ക്ലേവിലുള്ള ഓഫിസില്‍ നിന്ന് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് അദ്ദേഹത്തിനു നേരെ വെടിവയ്പുണ്ടായത്. ഇദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന രണ്ടു പോലിസുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss