|    Dec 14 Fri, 2018 4:16 pm
FLASH NEWS
Home   >  National   >  

ചന്ദ്രശേഖര റാവുവിന് തിരിച്ചടി: കെ വിശ്വേശ്വര്‍ റെഡ്ഡി പാര്‍ട്ടി വിട്ടു

Published : 21st November 2018 | Posted By: sruthi srt

തെലങ്കാന: തെലങ്കാനയിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയ നേതാക്കളിലൊരാളായ കെ വിശ്വേശ്വര്‍ റെഡ്ഡി സംസ്ഥാനത്തെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട സമിതിയില്‍ നിന്ന് രാജിവച്ചു.രണ്ട് പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലെത്തുമെന്നും തടുക്കാന്‍ കഴിയുമോയന്ന് നോക്കുവെന്നും കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിനെ വെല്ലുവിളിച്ചിരുന്നു.

ഇതോടെ രാജി റാവുവിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സംസ്ഥാനത്തെ റെഡ്ഡി സമുദായത്തില്‍ ശക്തമായ സ്വാധീനമുള്ള വ്യക്തി കൂടിയാണ് വിശ്വേശ്വര്‍.അതുകൊണ്ട് തന്നെ ചില മണ്ഡലങ്ങളിലെ ടിആര്‍എസ് വോട്ടുകള്‍ നഷ്ടപ്പെടാനും ഇദ്ദേഹത്തിന്റെ പിന്‍മാറ്റം കാരണമാവുമെന്നാണ് വിലയിരുത്തല്‍.മൂന്ന് പേജ് വരുന്ന രാജി കത്തില്‍ പാര്‍ട്ടിയുടെ നടപടികളിലുള്ള തന്റെ അനിഷ്ടങ്ങളും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss