|    Nov 21 Wed, 2018 1:50 pm
FLASH NEWS
Home   >  National   >  

നേതാവിന് സീറ്റില്ല: ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫിസ് അടിച്ച് തകര്‍ത്തു

Published : 4th November 2018 | Posted By: sruthi srt

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ തങ്ങളുടെ നേതാവിന് സീറ്റ് ലഭിച്ചില്ലെന്ന് ആരോപിച്ച് ബിജെപി ഓഫിസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ അടിച്ച് തകര്‍ത്തു. ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ധന്‍പാല്‍ സൂര്യനാരായണ ഗുപ്തയ്ക്ക് സീറ്റ് നിഷേധിച്ചതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

നിസാമബാദിലെ പാര്‍ട്ടി ഓഫിസാണ് അടിച്ചു തകര്‍ത്തത്.കഴിഞ്ഞ തവണ 29,000 വോട്ടുകള്‍ താന്‍ നേടിയിരുന്നു. ഇത്തവണ സര്‍വേകള്‍ പോലും തനിക്ക് അനുകൂലമാണ്. അപ്പോഴാണ് സീറ്റ് നല്‍കാതെ പാര്‍ട്ടി തന്നെ തഴഞ്ഞത്. ഇതിനെതിരെ സ്വതന്ത്രനായി നിന്ന് കരുത്ത് തളിയിക്കുമെന്നും ധന്‍പാല്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss