|    Dec 19 Wed, 2018 11:36 am
FLASH NEWS
Home   >  National   >  

16കാരനിലൂടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണതിളക്കം

Published : 21st August 2018 | Posted By: sruthi srt

ജക്കാര്‍ത്ത: 18ാമത് ഏഷ്യന്‍ ഗെയിംസില്‍ 16കാരനായ സൗരഭ് ചൗധരിയിലൂടെ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. ഗെയിംസ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം. ഇതോടെ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണമായി.10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഷൂട്ടിങിലാണ് സൗരഭ് ചൗധരി മെഡല്‍ നേടിയത്. പിസ്റ്റല്‍ ഷൂട്ടിങില്‍ അഭിഷേക് വര്‍മ്മ വെങ്കലവും നേടി. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഏഴായി.

അതേസമയം,ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേട്ടത്തില്‍ ചൈനയുടെ തേരോട്ടം തുടരുകയാണ്. ഇന്നലെ 15 സ്വര്‍ണവും ഒന്‍പത് വീതം വെള്ളിയും വെങ്കലവുമാണ് ചൈന നേടിയത്. 28 മെഡലോടെ ജപ്പാനാണ് രണ്ടാമത്. എട്ട് സ്വര്‍ണം 11 വെള്ളി, ഒമ്പത് വെങ്കലം എന്നിവ ജപ്പാന്‍ നേടി. ആതിഥേയരായ ഇന്തോനേസ്യ നാല് സ്വര്‍ണവും രണ്ട് വീതം വെള്ളിയും വെങ്കലവുമടക്കം എട്ട് മെഡലുകള്‍ നേടി. റാങ്ക് പട്ടികയില്‍ മൂന്നാമതാണ് ഇന്തോനേസ്യ. മൂന്നു സ്വര്‍ണമടക്കം 20 മെഡല്‍ നേടി ദക്ഷിണ കൊറിയയാണ് റാങ്ക് നിലയില്‍ നാലാമത്. എട്ട വെള്ളിയും ഒമ്പത് വെങ്കലവും കൊറിയ നേടി. മൂന്നു സ്വര്‍ണം. ഒരു വെള്ളി, നാല് വെങ്കലം എന്നിവ നേടി ചൈനീസ് തായ്‌പെയാണ് അഞ്ചാമത്. ഉത്തരകൊറിയയാണ് ആറാമത്. മൂന്ന് സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ് ഉത്തരകൊറിയയുടെ മെഡല്‍ നേട്ടം. ഏഴാം സ്ഥാനത്തുള്ള ഇറാന്‍ രണ്ട് വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവുമടക്കം അഞ്ച് മെഡല്‍ നേടി. ഇന്ത്യ എട്ടാം സ്ഥാനത്താണ്. കസാഖിസ്താനും ഉസ്ബകിസ്താനുമാണ് ഒന്‍പത്, പത്ത് സ്ഥാനങ്ങളില്‍. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമടക്കം ആറ് മെഡലുകളാണ് ഇരു രാജ്യങ്ങളും നേടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss