|    Aug 18 Sat, 2018 2:30 pm
FLASH NEWS
Home   >  National   >  

പൗരത്വ രജിസ്റ്റര്‍ കോണ്‍ഗ്രസിന്റെ കുഞ്ഞ്; നടപ്പാക്കിയതില്‍ പാളിച്ച പറ്റിയെന്ന് മുന്‍ അസം മുഖ്യമന്ത്രി

Published : 1st August 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: അസം ദേശീയ പൗരത്വ രജിസ്റ്ററിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും എന്നാല്‍, ഇപ്പോള്‍ പുറത്തുവന്ന പട്ടിക പൂര്‍ണമായും അബദ്ധങ്ങള്‍ നിറഞ്ഞതാണെന്നും മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി.

പൗരത്വ രജിസ്റ്റര്‍ ഞങ്ങളുടെ കുഞ്ഞാണ്. എന്റെ കുഞ്ഞാണ്. മന്‍മോഹന്‍സിങിന്റെ കാലത്താണ് അതിന്റെ പണി തുടങ്ങിയത്. എത്ര വിദേശികള്‍ ഉണ്ടെന്നും യഥാര്‍ഥ ഇന്ത്യന്‍ പൗരന്മാര്‍ എത്രയുണ്ടെന്നും തിരിച്ചറിയുകയായിരുന്നു അതിന്റെ ലക്ഷ്യം. മതപരമായ പരിഗണനകളില്ലാതെ അവരുടെ പേരുകള്‍ പട്ടികയില്‍ വരണം. അതായിരുന്നു മൊത്തത്തിലുള്ള ആശയമെന്ന് ഗൊഗോയ് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

അത് ഞങ്ങളുടെ കുഞ്ഞായത് കൊണ്ടു തന്നെ ഞങ്ങള്‍ക്ക് തള്ളിപ്പറയാനാവില്ല. എന്നാല്‍, അത് തയ്യാറാക്കിയ രീതിയും പ്രസിദ്ധീകരിച്ച രീതിയെയുമാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. അത് നിറയെ അബദ്ധങ്ങളാണ്. പട്ടികയുടെ കാര്യത്തില്‍ വലിയ ചോര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് തന്നെ 40 ലക്ഷം പേരെ അനിശ്ചിതത്വത്തിലാക്കി. 40 ലക്ഷമെന്നത് ചെറിയ സംഖ്യയല്ല. അതിന് പൂര്‍ണമായ പരിഹാരം കാണേണ്ടതുണ്ട്. ബിജെപിയുടെ ദീര്‍ഘവീക്ഷണമില്ലാത്ത രാഷ്ട്രീയമാണ് എല്ലാ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ യഥാര്‍ഥ പൗരന്മാരുടെയും പേരുകള്‍ പട്ടികയില്‍ വരണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അതില്‍ രാഷ്ട്രീയം കളിക്കരുത്. വിഭാഗീയത സൃഷ്ടിക്കരുത്. ഹിന്ദു, മുസ്്‌ലിം, ക്രിസ്ത്യന്‍ എന്നിങ്ങനെ വേര്‍തിരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss