|    Aug 19 Sun, 2018 8:44 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

വെള്ളടാങ്കില്‍ ശ്വാസം മുട്ടി മരിച്ച ബീഹാറി യുവാക്കളുടെ മൃതദേഹങ്ങള്‍ കബറടക്കി

Published : 12th August 2018 | Posted By: G.A.G

അബഹ: സൗദി പൗരന്റെ വീട്ടിലെ വെള്ളത്തിന്റെ ടാങ്ക് വൃത്തിയുമാക്കുന്നിടെ മരിച്ച രണ്ടു ബീഹാറി യുവാക്കളുടെ മൃതുദേഹങ്ങള്‍ സംസ്‌കരിച്ചു. ബീഹാര്‍ സിക്കന്ദര്‍പൂര്‍ സ്വദേശി അലി അല്‍ താജ്, ഭുല്‍വാരിയ സ്വദേശി പീര്‍ മുഹമ്മദ് എന്നിവരുടെ മൃതുദേഹങ്ങളാണ് കഴിഞ്ഞ ദിവസം കബറടക്കിയത്. കഴിഞ്ഞ മാസം 24 നു ഖമീസിലെ ഷറഫിയയില്‍ സൗദി പൗരന്റെ വീട്ടിനടിയിലുള്ള വെള്ളത്തിന്റെ ടാങ്ക് വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം. ടാങ്കിന്റെ അടിയില്‍ അവശേഷിച്ചിരുന്ന വെള്ളം പമ്പ് ചെയ്ത് കളയാന്‍ ഡീസല്‍ മോട്ടോര്‍ ടാങ്കില്‍ ഇറക്കി പ്രവര്‍ത്തിപ്പിച്ചപ്പോള്‍ അതിലെ പുക ശ്വസിച്ച് ര്ണ്ടുപേരും ടാങ്കിനുള്ളില്‍ മരിച്ച് വീഴുകയായിരുന്നു. സംഭവ സ്ഥലത്ത് മറ്റാരും ഇല്ലാതിരുന്നതിനാല്‍ വിവരം അറിയാന്‍ വൈകിപ്പോയിരുന്നു. ഇവരെ ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനാല്‍ സൗദി പൗരന്‍ അന്വേഷിച്ചു വന്നപ്പോഴാണ് അപകടം മനസ്സിലായത്.
അപകട വിവരം അറിഞ്ഞു അലി അല്‍താജിന്റെ യുടെ പിതാവ് ഇമിതിയാസ് അലിയും, പീര്‍ മുഹമ്മദിന്റെ സഹോദരന്‍ മൗലാനാ ആസാദും ഖമീസില്‍ എത്തിയിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അബഹ വൈസ് പ്രസിഡണ്ടും സി സി ഡബ്ലിയു ഒ മെമ്പറുമായ ഹനീഫ് മഞ്ചേശ്വരം രംഗത്തുണ്ടായിരുന്നു. മരണത്തില്‍ കുടുംബങ്ങള്‍ക്ക് സംശയമില്ലാത്തതിനാല്‍ അധികാരികളുമായി സംസാരിച്ച് പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാനായതായി ഹനീഫ് മഞ്ചേശ്വരം അറിയിച്ചു. ഖമീസ് മുഷൈത്തിലെ അവാശി പള്ളിയിലെ ജനാസ നമസ്‌കാരാനന്തം മൃതദേഹങ്ങള്‍ ഖമീസിലെ മസൂല്‍ കബര്‍സ്ഥാനില്‍ മറവുചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss