|    Oct 20 Sat, 2018 8:08 am
FLASH NEWS
Home   >  National   >  

തമിഴ്‌നാടിലെ സര്‍ക്കാര്‍ ജീവനക്കാരുടേതായി 200 കോടി കേരളത്തിന്

Published : 27th August 2018 | Posted By: sruthi srt

ചെന്നൈ: കേരളത്തിന് സഹായമായി തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് തമിഴ്‌നാട് ഗവണ്‍മെന്റ് എംപ്ലോയീസ് അസോസിയേഷന്‍ (ടിഎന്‍ജിഇഎ) സംസ്ഥാനസെക്രട്ടറി സിആര്‍ രാജ്കുമാര്‍ അറിയിച്ചു.

ഇതിലൂടെ കേരളത്തിന് 200 കോടിയാണ് ലഭിക്കുക.ഈ മാസത്തെ ശമ്പളത്തില്‍ നിന്ന് തുക നല്‍കാനാണ് ജീവനക്കാരുടെ തീരുമാനം. നേരത്തെ തമിഴ്‌നാട് സര്‍ക്കാര്‍ ജീവനക്കാര്‍ ദുരിതബാധിതര്‍ക്ക് ആവശ്യവസ്തുക്കളും എത്തിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss