|    Dec 17 Mon, 2018 11:17 am
FLASH NEWS
Home   >  National   >  

തിരഞ്ഞെടുപ്പിന് മുമ്പായി വ്യാജ വാര്‍ത്ത തടയാന്‍ നടപടിയെന്ന് ട്വിറ്റര്‍ സിഇഒ

Published : 12th November 2018 | Posted By: afsal ph

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടികളുണ്ടാകുമെന്ന് സമൂഹിക മാധ്യമമായ ട്വിറ്റര്‍. ട്വിറ്റര്‍ സഹ സ്ഥാപകനും സിഇഒയുമായ ജാക്ക് ദോസ്സെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി കൃത്രിമ ഇന്റലിജന്‍സ് ടൂളടക്കം ഉപയോഗിക്കുമെന്ന് ജാക്ക് ദോസ്സെ അറിയിച്ചു. ഡല്‍ഹി ഐഐടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമാശകളെ തെറ്റായവിവരങ്ങളായി കാണാനാവില്ല. എന്നാല്‍, ജനങ്ങളെ തെറ്റിദ്ധരിപ്പക്കണമെന്ന ഉദ്ദേശത്തോടെ പ്രചരിപ്പിക്കുന്നതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനാണ് ദോസ്സെ ഇന്ത്യയിലെത്തിയത്. തിങ്കളാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകളെ തടയുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss