|    Sep 25 Tue, 2018 10:26 am
FLASH NEWS
Home   >  Kerala   >  

സയ്ദ് സലാഹുദീന്റെ മകന്‍ അറസ്റ്റില്‍

Published : 30th August 2018 | Posted By: G.A.G

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സയ്ദ് സലാഹുദീന്റെ മകന്‍ സയ്ദ് ഷക്കീലിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റു ചെയ്തു. ശ്രീനഗറിലെ രാംബാഗിലെ വീട്ടില്‍ നിന്നാണ് എന്‍ഐഎയും സിആര്‍പിഎഫും പോലീസും സംയുക്തമായി വ്യാഴാഴ്ച നടത്തിയ പരിശോധനയ്‌ക്കൊടുവില്‍ ഷക്കീലിനെ അറസ്റ്റ് ചെയ്തത്. രഹസ്യമായി ധനസഹായം സ്വീകരിച്ചെന്നാരോപിച്ചാണ് അറസ്റ്റ്.

ഷേര്‍ ഇ കശ്മീര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ലാബ് ടെക്‌നീഷ്യനാണ് ഷക്കീല്‍.
ഷക്കീലിന്റെ സഹോദരന്‍ സയ്ദ് ഷഹീദ് യൂസഫിനെ 2017 ഒക്ടോബറില്‍ സമാന കേസില്‍ അറസ്റ്റുചെയ്തിരുന്നു. ജമ്മു കശ്മീരിലെ കാര്‍ഷിക വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഷഹീദ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss