|    Nov 19 Mon, 2018 7:01 am
FLASH NEWS
Home   >  Kerala   >  

ശബരിമലയില്‍ നിന്ന് തിരുവാഭരണങ്ങള്‍ നഷ്ടപ്പെട്ടു; വെളിപ്പെടുത്തലുമായി സന്ദീപാനന്ദഗിരി

Published : 2nd November 2018 | Posted By: afsal ph

 


തിരുവനന്തപുരം: അയ്യപ്പന് ചാര്‍ത്തുന്ന മരതകവും വൈരൂഢ്യവും പതിച്ച വിലപിടിപ്പുള്ള തിരുവാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി സ്വാമി സന്ദീപാനന്ദഗിരി. ഇതില്‍ പന്തളം രാജകുടുംബത്തിനും ഉത്തരവാദിത്വമുണ്ട്. നഷ്ടപ്പെട്ട തിരുവാഭരണങ്ങള്‍ വീണ്ടെടുക്കേണ്ടത് സര്‍ക്കാരിന്റെ കൂടി ഉത്തരവാദിത്വമാണെന്നും ഈ വിഷയത്തെ ഗൗരവമായിക്കണ്ട് അന്വേഷണം നടത്തണമെന്നും സന്ദീപാനന്ദഗിരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വിശ്വാസത്തെ വിശ്വാസം കൊണ്ടുതന്നെ നേരിടണം. വിശിഷ്ടമായ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായും ചില വിലപിടിപ്പുള്ള ആഭരണങ്ങള്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിട്ടില്ലെന്നും ശബരിമലയില്‍ നടത്തിയ അഷ്ടമംഗല്യ പ്രശ്‌നത്തില്‍ തെളിഞ്ഞതാണ്. പല കാലങ്ങളായി ശബരിമലയിലെ തിരുവാഭരണങ്ങളില്‍ നിന്ന് വിലയേറിയ വൈരങ്ങളും രത്‌നങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ശരിയായ അന്വേഷണത്തിലൂടെ ഇത് കണ്ടെത്തണം. സര്‍ക്കാര്‍ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി അന്വേഷണം നടത്തണമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.
ശബരിമലയുടെ പേരില്‍ ഇപ്പോഴുള്ള വിവാദം തികച്ചും രാഷ്ട്രീയപരമാണ്. രാഷ്ട്രീയ പ്രേരിതമായ സംഭവങ്ങള്‍ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുകയാണെന്നും സന്ദീപാനന്ദഗിരി ആരോപിച്ചു. സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ ശബരിമലയുടെ യശസ് ഉയരും. മലയരയ മഹാസഭ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്നും ശബരിമലയില്‍ അവര്‍ക്കുള്ള അവകാശം തിരികെ നല്‍കണമെന്നും സന്ദീപാനന്ദ ഗിരി ആവശ്യപ്പെട്ടു.

തന്റെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആര്‍എസ്എസിനാണെന്ന് സന്ദീപാനന്ദഗിരി ആവര്‍ത്തിച്ചു. 2014 ല്‍ തുഞ്ചന്‍ പറമ്പില്‍ വച്ച് ആര്‍എസ്എസുകാര്‍ ആക്രമിച്ചിരുന്നുവെന്നും തുടര്‍ന്നും പലതവണ തന്നെ ആക്രമിച്ചുവെന്നും സന്ദീപാനന്ദഗിരി വെളിപ്പെടുത്തി. സംഘപരിവാറിന്റെ മുമ്പില്‍ അടിയറ വയ്ക്കാനുള്ളതല്ല തന്റെ കാവിയെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss