|    Dec 17 Mon, 2018 6:19 am
FLASH NEWS
Home   >  Kerala   >  

ട്രെയിനില്‍ കടത്തിയ രണ്ടായിരത്തിലേറെ കിലോ മാംസം പിടികൂടി, പട്ടിയിറച്ചിയെന്ന് സംശയം

Published : 18th November 2018 | Posted By: G.A.G

ചെന്നൈ : ട്രെയിനില്‍ കടത്തിയ, നായകളുടേതെന്ന് സംശയിക്കുന്ന രണ്ടായിരത്തിലേറെ കിലോ ഇറച്ചി ഭക്ഷ്യസുരക്ഷാ അധികൃതര്‍ പിടികൂടി. ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് എഗ്മൂറില്‍ വച്ച് നടത്തിയ പരിശോധനയിലാണ് രാജസ്ഥാനില്‍ നിന്നുള്ള ഭഗത് കി കോതി-മന്നാര്‍ഗുഡി പ്രതിവാര എക്‌സ്പ്രസില്‍ നിന്നും ഇറച്ചി പിടികൂടിയത്. ഏതു മൃഗത്തിന്റേതാണെന്ന്് തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയില്‍ തൊലിയുരിച്ച്, കാല്‍പാദങ്ങള്‍ മുറിച്ചു മാറ്റിയ ഇറച്ചി തെര്‍മോക്കോള്‍ ബോക്‌സില്‍ ഐസിട്ട് സൂക്ഷിച്ച നിലയിലായിരുന്നു. പട്ടിയിറച്ചിയാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. ഇറച്ചിയുടെ സാമ്പിള്‍ വിദഗ്ദപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. മൊത്തം ഇരുപത് പെട്ടികളിലായാണ് ഇവ കടത്തിയത്. ജോധ്പൂരില്‍ നിന്നും പാഴ്‌സലായി എഗ്മൂറിലെ വിലാസത്തിലേക്ക് അയച്ചതായിരുന്നു പെട്ടികള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss