Flash News

രാജസ്ഥാനും മധ്യപ്രദേശും ചത്തീസ്ഗഡും കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് സര്‍വേ

രാജസ്ഥാനും മധ്യപ്രദേശും ചത്തീസ്ഗഡും കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് സര്‍വേ
X


ന്യൂഡല്‍ഹി: നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് പിടിക്കുമെന്ന് സര്‍വേ. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് എബിപി നടത്തിയ അഭിപ്രായ സര്‍വെ പറയുന്നത്. കഴിഞ്ഞ തവണ തൂത്തുവാരിയ രാജസ്ഥാനില്‍ ഇത്തവണ ബിജെപി തകര്‍ന്നടിയും.

രാജസ്ഥാനിലെ 200 അംഗ സഭയില്‍ കോണ്‍ഗ്രസ് 142 സീറ്റുകള്‍ വരെ നേടിയേക്കാമെന്നാണ് പ്രവചനം. ബിജെപി 56 സീറ്റില്‍ ഒതുങ്ങും. മറ്റ് കക്ഷികള്‍ക്ക് രണ്ട് സീറ്റുകളാണ് പ്രവചനം. കഴിഞ്ഞ തവണ 200 ല്‍ 163 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. അന്ന് കോണ്‍ഗ്രസിന് ആകെ കിട്ടിയത് 21 സീറ്റ് മാത്രമായിരുന്നു. 50 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിക്കുമ്പോള്‍ 34 ശതമാനം വോട്ട് മാത്രമാണ് ബിജെപിക്ക്.

മധ്യപ്രദേശില്‍ 15 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തോടെ അധികാരം തിരിച്ച് പിടിക്കും. 230 അംഗ സഭയില്‍ 122 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിക്കുക. ബിജെപി 108 സീറ്റുകള്‍ നേടിയേക്കാം. ബിഎസ്പിക്കും എസ്പിക്കും സര്‍വേ പ്രകാരം് സീറ്റുകളൊന്നുമില്ല. അതേ സമയം, കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ 0.7 ശതമാനത്തിന്റെ വോട്ട് വ്യത്യാസമേയുള്ളൂ.

ചത്തീസ്ഗഢിലും 15 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രവചനം. 90 അംഗ സഭയില്‍ കോണ്‍ഗ്രസിന് 47 സീറ്റുകള്‍ കിട്ടും. ഭരണകക്ഷിയായ ബിജെപി 40 സീറ്റിലേക്ക് ചുരുങ്ങും. മറ്റ് കക്ഷികള്‍ക്ക് മൂന്നു സീറ്റുകളും കിട്ടിയേക്കാം. 0.3 ശതമാനത്തിന്റെ വോട്ട് വ്യത്യാസമാണ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ളത്.
Next Story

RELATED STORIES

Share it