|    Dec 10 Mon, 2018 12:43 am
FLASH NEWS
Home   >  Kerala   >  

രാജ്യത്തെ 62 ശതമാനം തടവുകാരും വിചാരണ തടവുകാരെന്ന് സുപ്രീംകോടതി

Published : 23rd November 2018 | Posted By: G.A.G

ന്യൂഡല്‍ഹി: രാജ്യത്തെ ജയിലുകളില്‍ തടവില്‍ കഴിയുന്നവരില്‍ 62 ശതമാനവും വിചാരണ തടവുകാരാണെന്ന് സുപ്രിംകോടതി. ഇത് ലോക ശരാശരിയേക്കാള്‍ 18-20 ശതമാനം അധികമാണെന്നും ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിചാരണ തടവുകാരുടെ വിചാരണ എളുപ്പത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസ് പരിഗണിക്കവെയാണ് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ജയിലുകളിലെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ ഒന്നും ചെയ്യുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. നിങ്ങളുടെ ഉദ്യോഗസ്ഥര്‍ ഒരിക്കലും അവിടെ വന്നിട്ടില്ല. അവരോട് ഇരിക്കുന്ന സീറ്റുകളില്‍ നിന്ന് എഴുന്നേറ്റ് ജയിലിലെ അവസ്ഥകല്‍ ഒന്ന പരിശോധിക്കാന്‍ പറയൂ എന്നായിരുന്നു കേന്ദ്ര സര്‍്ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖിയോട് ബെഞ്ച് ആവശ്യപ്പെട്ടത്. ഈ കോടതിയിലെ രണ്ടു ജഡ്ജിമാര്‍ ജയില്‍ സന്ദര്‍ച്ച് അവിടത്തെ സാഹചര്യങ്ങള്‍ എല്ലാം കണ്ടു മനസ്സിലാക്കിയിട്ടുണ്ടെന്നും ബെഞ്ച് പറഞ്ഞു. ജയിലുകള്‍ വൈറ്റ് വാഷ് ചെയ്തിട്ട് വര്‍ഷങ്ങളായിട്ടുണ്ടെന്നും മലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സൗകര്യമില്ലെന്നും കോടതി വ്യക്തമാക്കി. വാട്ടര്‍ ടാപ്പുകള്‍ പൊട്ടിയൊലിക്കുന്നുണ്ടെന്നും ബെഞ്ച് പറഞ്ഞു. കുട്ടികളായ കുറ്റവാളികളെ പാര്‍പ്പിക്കുന്ന ജുവൈനല്‍ ഹോമുകള്‍ അടക്കമുള്ളവിടങ്ങളില്‍ നിന്ന് വീഡിയോ കോണ്‍ഫറിന്‍സിങ് സംവിധാനമില്ലാത്തതിലും ഫോറന്‍സിക് ലാബുകളിലെ ഒഴിവുകള്‍ കൃത്യമായി അറിയിക്കാത്തതിലും ബെഞ്ചിലെ അംഗമായ ദീപക് ഗുത നിരാശ രേഖപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss