|    Dec 17 Mon, 2018 5:39 am
FLASH NEWS
Home   >  Kerala   >  

ബലാല്‍സംഗം കുറ്റകരമാക്കുന്നതില്‍ ലിംഗവിവേചനം : പൊതുതാല്‍പര്യ ഹരജി തള്ളി

Published : 12th November 2018 | Posted By: G.A.G

ന്യൂഡല്‍ഹി: ബലാല്‍സംഗം കുറ്റകരമാക്കുന്ന ഐപിസി 375 ലിംഗവിവേചനം കൂടാതെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി സുപ്രിംകോടതി തള്ളി. ബലാല്‍സംഗം സംബന്ധിച്ച ഐപിസി 375 ആണ്‍ പെണ്‍ വ്യത്യാസമില്ലാതാക്കി ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് ക്രിമിനല്‍ ജസ്റ്റിസ് സൊസൈറ്റി ഓഫ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ് ഹരജി നല്‍കിയത്. എന്നാല്‍, ഇത് പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്നകാര്യമാണെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്. ട്രാന്‍സ് ജെന്‍ഡറുകളെ ബലാത്സംഗം ചെയ്യുന്നവരെയും ശിക്ഷിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍, പുരുഷനെ ബലാത്സംഗം ചെയ്യുന്ന സ്ത്രീകളെയും പുരുഷനെ തന്നെ പീഡിപ്പിക്കുന്ന പുരുഷനെയും നിയമപ്രകാരം ബാധ്യസ്ഥരാക്കേണ്ടെ എന്ന് കോടതി ആരാഞ്ഞു. ഐപിസി 377 ക്രിമിനല്‍ കുറ്റം അല്ലാതാക്കി എന്നത് കൊണ്ട് മാത്രം മറ്റു വ്യവസ്ഥകളില്‍ ഇടപെടാന്‍ കോടതിക്ക് ആകില്ല.
ഇതുമായി ബന്ധപ്പെട്ട നിയമകമ്മീഷന്‍ റിപോര്‍ട്ട് പരിഗണിച്ച് ഉചിതമായ ലിംഗ വിവേചന നിയമം കൊണ്ടു വരേണ്ടത് പാര്‍ലമെന്റ് ആണെന്നും കോടതിക്ക് ഈ ഘട്ടത്തില്‍ ഇടപെടാന്‍ ആകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഐ.പി.സി സെക്ഷന്‍ 375 പ്രകാരം ഒരു പുരുഷനും പതിനാറു വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീയും തമ്മില്‍, സ്ത്രീയുടെ സമ്മതമില്ലാതെയോ, അവരുടെ താല്പര്യങ്ങള്‍ക്കെതിരായോ, ബലപ്രയോഗത്തിലൂടെയോ, ഭീഷണിയിലൂടെയോ, ചതിയിലൂടെയോ അവരുടെ സമ്മതം നേടിയെടുത്തോ, നടത്തുന്ന നിയമപരമായല്ലാത്ത ലൈംഗികബന്ധത്തിനെയാണ് ബലാത്സംഗം എന്നുപറയുന്നത്. ഇതില്‍ ഇര സ്ത്രീമാത്രമാണ്. ഇത് പുരുഷന്റെ കാര്യത്തിലും ബാധകമാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss