|    Nov 15 Thu, 2018 6:40 pm
FLASH NEWS
Home   >  Kerala   >  

ഗുരുവായൂരിലെ ആനയോട്ടം; സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്

Published : 1st November 2018 | Posted By: afsal ph

ന്യൂഡല്‍ഹി: ഗുരുവായൂരിലെ അനയോട്ടം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് ആണ് സംസ്ഥാന സര്‍ക്കാരിനും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനും നോട്ടീസ് അയച്ചത്. ഓരോ സംസ്ഥാനത്തെയും ആനകളുടെ കണക്ക് നല്‍കാനും കോടതി സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൃഗ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി. ആനകളോടുള്ള ക്രൂരതയാണ് ഈ ആചാരത്തിലൂടെ നടക്കുന്നതെന്നാണ് ഹരജിക്കാരുടെ വാദം.
ഗുരുവായൂര്‍ ശ്രീ കൃഷ്ണക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങാണ് ഗുരുവായൂര്‍ ആനയോട്ടം. ഉത്സവകാലത്ത് ഭഗവാന്റെ സ്വര്‍ണ്ണതിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ഇതിലൂടെയാണ്. ആദ്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കുന്നതാണ് ചടങ്ങ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss