|    Dec 14 Fri, 2018 8:00 pm
FLASH NEWS
Home   >  Kerala   >  

300ലേറെ സൈനികരുടെ ഹരജികള്‍ സുപ്രിംകോടതി തള്ളി

Published : 30th November 2018 | Posted By: G.A.G


ന്യൂഡല്‍ഹി: മണിപ്പൂരിലും ജമ്മുകശ്മീരിലും സൈനിക നടപടികളില്‍ പങ്കാളികളായ തങ്ങള്‍ക്കെതിരായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനെ ചോദ്യം ചെയ്ത് 300ലേറെ സൈനികര്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി.
സൈനികരുടെ ഹരജിക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ടായിരുന്നു. കേസുകള്‍ ഭീകരതയ്‌ക്കെതിരേ പൊരുതുന്ന സൈനികരുടെ ആത്മവീര്യം കെടുത്തുമെന്നാണ് കേന്ദ്രം വാദിച്ചത്.
അസ്വസ്ഥ ബാധിത മേഖലകളില്‍ തീര്‍ത്തും വ്യത്യസ്തമായ സാഹചര്യത്തിലാണ് സായുധ സേനകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കേന്ദ്രം വാദിച്ചത്. എന്നാല്‍ ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തിന്റെ വാദം തള്ളി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss