|    Dec 14 Fri, 2018 7:56 pm
FLASH NEWS
Home   >  National   >  

തരൂര്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ അര്‍ണാബ് ഗോസ്വാമിക്ക് സമന്‍സ്

Published : 8th December 2018 | Posted By: G.A.G

തിരുവനന്തപുരം: അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ശശി തരൂര്‍ എംപി നല്‍കിയ പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് റിപ്പബ്ലിക് ടിവി എ!ഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കു കോടതി സമന്‍സ് അയച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണബ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ചാനലിലൂടെ നടത്തിയെന്നാണു തരൂരിന്റെ പരാതി. ഫെബ്രുവരി 28ന് ഹാജരാകണമെന്നാണ്് നിര്‍ദേശം. ജൂണിലാണ് തരൂര്‍ പരാതി നല്‍കിയത്.

നേരത്തേ ഒക്ടോബര്‍ 29ന് ഹാജരാകാന്‍ കോടതി അര്‍ണബിനോട് ആവശ്യപ്പെട്ടെങ്കിലും അര്‍ണബ് എത്താതിരുന്നതിനെ തുടര്‍ന്നാണ് വീണ്ടും സമന്‍സ് അയച്ചത്. പ്രഥമദൃഷ്ട്യാ അര്‍ണബിനെതിരെയുള്ള പരാതികള്‍ നിലനില്‍ക്കുന്നതാണെന്നു കോടതി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss