|    Dec 17 Mon, 2018 10:14 am
FLASH NEWS
Home   >  National   >  

സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല: അമിത്ഷാ 70 ലക്ഷം കൈപറ്റിയെന്ന് വെളിപ്പെടുത്തല്‍

Published : 20th November 2018 | Posted By: basheer pamburuthi

ന്യൂഡല്‍ഹി: ദേശീയരാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിലൂടെ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ രാഷ്ട്രീയപരമായും സാമ്പത്തികപരമായും നേട്ടങ്ങളുണ്ടാക്കിയെന്നു വെളിപ്പെടുത്തല്‍. കേസന്വേഷിച്ച സിബിഐ മുന്‍ ഉദ്യോഗസ്ഥന്‍ അമിതാഭ് ഠാക്കൂറാണ് പ്രത്യേക കോടതിയില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. കേസന്വേഷിച്ച സംഘട്ടിലെ ചീഫ് ഇന്‍വെസ്റ്റിഗേറ്റീവ് ഓഫിസറായ അമിതാഭ് ഠാക്കൂറിന്റെ വെളിപ്പെടുത്തല്‍ കേസില്‍ നിര്‍ണായകമായേക്കുമെന്നാണ് വിലയിരുത്തല്‍. അഹമ്മദബാദിലെ പോപുലര്‍ ബില്‍ഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥരായ പട്ടേല്‍ സഹോദരന്മാരില്‍ നിന്നു 70 ലക്ഷം അമിത് ഷാ കൈപ്പറ്റിയിരുന്നു. പണം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നു അമിത്ഷാ പട്ടേല്‍ സഹോദരന്മാരെ ഭീഷണിപ്പെടുത്തി. വന്‍സാരയും സാമ്പത്തിക നേട്ടമുണ്ടാക്കി. ഡി ജി വന്‍സാരയ്ക്ക് പട്ടേല്‍ സഹോദരന്മാര്‍ 60 ലക്ഷം രൂപ നല്‍കി. അമിത് ഷായെ കൂടാതെ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ മുന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡി ജി വന്‍സാര, ഉദയപൂര്‍ മുന്‍ പോലിസ് സൂപ്രണ്ട് എം എന്‍ ദിനേശ്, അഹമ്മദാബാദ് മുന്‍ പോലിസ് സൂപ്രണ്ട് രാജ്കുമാര്‍ പാണ്ഡ്യന്‍, മുന്‍ പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ അഭയ് ചുദാസമ എന്നിവരും രാഷ്ട്രീയമായി നേട്ടം കൈവരിച്ചെന്നും ഠാക്കൂര്‍ കോടതിയില്‍ അറിയിച്ചു. ഇപ്പോള്‍ കേസില്‍ വിചാരണ നേരിടുന്ന പോലിസ് ഉദ്യോഗസ്ഥരാരും ഏറ്റുമുട്ടലില്‍ സാമ്പത്തികമായോ, രാഷ്ട്രീയമായോ ലാഭം കൈപ്പറ്റിയവരല്ല. സുഹ്‌റബുദ്ദീന്‍ വധത്തില്‍ ഇപ്പോഴത്തെ കുറ്റാരോപിതനു യാതൊരു രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റാരോപിതരായ 20 പേരും മേലധികാരികളായ വന്‍സാരയുടെയും പാണ്ഡ്യയുടെയും ദിനേശിന്റെയും ചുദാസമയുടെയും നിര്‍ദേശം അനുസരിക്കുകയായിരുന്നു. കേസില്‍ 22 പേരെയും പ്രതിചേര്‍ക്കാന്‍ സിബിഐ ഡയറക്ടര്‍ അശ്വിനി കുമാര്‍ പറഞ്ഞിരുന്നു. 2005ലാണ് സുഹ്‌റബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ബി, തുളസീറാം പ്രജാപതി എന്നിവരെ ഗുജറാത്ത്-രാജസ്ഥാന്‍ പോലിസ് സംയുക്തമായി നടത്തിയ വ്യജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതെന്നു സിബിഐ കണ്ടത്തിയിരുന്നു. കേസില്‍ 50 സാക്ഷികള്‍ കൂറുമാറിയിരുന്നു. തുടര്‍ന്ന് സിബിഐ കുറ്റക്കാരെന്നു കണ്ടെത്തിയ 38 പ്രതികളില്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെ 15 പേരെ പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss