|    Sep 22 Sat, 2018 6:59 pm
FLASH NEWS
Home   >  Sports  >  Athletics  >  

ഏഷ്യന്‍ ഗെയിംസില്‍ സുധാ സിങിന് വെള്ളി

Published : 27th August 2018 | Posted By: jaleel mv


2010ല്‍ ചൈനയിലെ ഗ്വാങ്ചുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 3000 മീറ്റര്‍ സ്റ്റീപിള്‍ ചേസില്‍ സ്വന്തമാക്കിയ സ്വര്‍ണം ഇവിടെ ആവര്‍ത്തിക്കാനായില്ലെങ്കിലും സ്വര്‍ണത്തിളക്കമാണ് ഇന്നലെ നേടിയ സുധാസിങിന്റെ വെള്ളിമെഡലിന്. അന്ന് 9 മിനിറ്റ് 55.67 സെക്കന്‍ഡ് കൊണ്ട് മല്‍സരം പൂര്‍ത്തിയാക്കിയാണ് താരം സ്വര്‍ണം കഴുത്തിലണിഞ്ഞത്. പക്ഷേ, ഇന്നലെ എതിരാളികളുടെ കടുത്ത വെല്ലുവിളി അതിജീവിച്ച സുധാസിങ് 9 മിനിറ്റ് 40.03 സെക്കന്‍ഡുകള്‍ കൊണ്ടാണ് മല്‍സരം പൂര്‍ത്തിയാക്കിയത്. ബഹ്‌റൈന്റെ ഇറക്കുമതി യാവി വിന്‍ഫ്രഡ്(9.36.32) ഒന്നാം സ്ഥാനവും വിയറ്റ്‌നാമിന്റെ തി ഓന്‍ എന്‍ജുയിന്‍(9.43.83) മൂന്നാം സ്ഥാനവും നേടി. ഈ ഇനത്തില്‍ മല്‍സരിച്ച മറ്റൊരു ഇന്ത്യന്‍ താരം ചിന്തയ്ക്ക് (10.26.21) 11ാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. 17ാമത് ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ താരം മല്‍സരിച്ചെങ്കിലും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 2017ല്‍ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ 9 മിനിറ്റ് 59.47 സെക്കന്‍ഡ് കൊണ്ട് മല്‍സരം പൂര്‍ത്തിയാക്കിയ സുധ സിങ് സ്വര്‍ണം നേടിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss