|    Dec 10 Mon, 2018 9:53 am
FLASH NEWS
Home   >  Kerala   >  

വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

Published : 26th November 2018 | Posted By: basheer pamburuthi

ഇടുക്കി: വെള്ളക്കെട്ടില്‍ മുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. പുള്ളിക്കാനം ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്റ്റില്‍ പഠിക്കുന്ന രണ്ടാം വര്‍ഷ ആര്‍ക്കിടെക്റ്റ് വിദ്യാര്‍ത്ഥി ബിവിന്‍ ബാബുവാണ് പുള്ളിക്കാനം ക്ഷേത്ര പരിസരത്തെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചത്. ഇന്നു രാവിലെ 11 ഓടെയാണു സംഭവം. രണ്ടു ദിവസം പഠനാവധിയായതിനാല്‍ 11 വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് ഔട്ട് പാസെടുത്ത് അനുമതി വാങ്ങി പോവുകയായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഇതില്‍ നാലുപേര്‍ ഇന്ന് ഉച്ചയോടെ തിരിച്ചെത്തിയെങ്കിലും ബിവിന്‍ അടങ്ങുന്ന വിദ്യാര്‍ത്ഥിസംഘം പുള്ളിക്കാനം ക്ഷേത്ര പരിസരത്തെ വെള്ളക്കെട്ടിനടുത്ത് രാത്രി ചെലവഴിച്ചുവെന്നാണു വിവരം. ഇതിനിടെയാണ് ബിവിന്‍ വെള്ളത്തില്‍ മുങ്ങിപ്പോയത്. തിരച്ചിലില്‍ ഉച്ചയ്ക്കു രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss