|    Sep 20 Thu, 2018 9:45 pm
FLASH NEWS
Home   >  Kerala   >  

ദുരിതാശ്വാസത്തിന് തന്റെ പ്രിയപ്പെട്ട സമ്പാദ്യം നല്‍കി ദേവദത്ത്

Published : 31st August 2018 | Posted By: afsal ph


പത്തനംതിട്ട: ദുരിതാശ്വാസത്തിന് തനിക്കേറ്റവും പ്രിയപ്പെട്ട സമ്പാദ്യം നല്‍കി എട്ടാംക്ലാസുകാരന്‍ ദേവദത്ത്. പ്രളയത്തില്‍ കോഴഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ദേവദത്തിന്റെ കൂട്ടുകാരുടെ വീടുകളും മുങ്ങിയിരുന്നു. അവരുടെ വീടുകള്‍ കാണാനും ആശ്വസിപ്പിക്കാനുമാണ് ഈ സ്‌കൂളിലെ അധ്യാപിക കൂടിയായ ദേവദത്തിന്റെ അമ്മ ശ്രീരഞ്ജുവിനേയും സഹപാഠികളേയും കൂട്ടി ദേവദത്ത് പോയത്. സഹജീവികളുടെ ദുരിതം കണ്ടതോടെ അവര്‍ക്ക് വേണ്ടി തന്നാലാവുന്നതും ചെയ്യണമെന്ന് ദേവദത്തിന് നിര്‍ബന്ധമായി. ഇതിനിടയിലാണ് പ്രളയക്കെടുതിയിലെ ദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ അധ്യാപകര്‍ തങ്ങളുടെ ശമ്പളം നല്‍കുന്നുണ്ടെന്ന് ദേവദത്ത് അറിഞ്ഞത്. ഇതോടെ ദുരിതാശ്വാസ നിധിയിലേക്ക് 1000 രൂപയെങ്കിലും തന്റെ വകയായി നല്‍കണമെന്ന് ദേവദത്തും തീരുമാനിച്ചു. ഇതിനായി താന്‍ പൊന്നുപോലെ സൂക്ഷിച്ചിരുന്ന നാണയശേഖരം അടങ്ങിയ മണ്‍കുടം പൊട്ടിക്കാന്‍ ദേവദത്ത് തയ്യാറായി. കഴിഞ്ഞ രണ്ടുവര്‍ഷമായി അഞ്ച് രൂപയുടെയും 10 രൂപയുടെയും സ്വര്‍ണനിറമുള്ള നാണയങ്ങള്‍ ശേഖരിച്ച് സൂക്ഷിച്ചുവരികയായിരുന്നു ദേവദത്ത്. നാണയശേഖരം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന ദേവദത്തിന്റെ ആവശ്യം അംഗീകരിച്ച അമ്മയും ക്ലാസ് ടീച്ചറും സഹപാഠികളും കലക്ടറേറ്റിലെത്തി ദേവദത്തിന്റെ നാണയശേഖരത്തിലുണ്ടായിരുന്ന 1125 രൂപ ജില്ലാ കലക്ടര്‍ പി.ബി.നൂഹിന് കൈമാറി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss